Follow KVARTHA on Google news Follow Us!
ad

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരണം: യു ഡി എഫ് തീരുമാനിക്കുമെന്ന് മുല്ലപ്പള്ളി

Coperation with Welfare Party: Mullappally says UDF will decide #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com 21.10.2020) വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കണോയെന്ന കാര്യം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണെന്നും ഇക്കാര്യത്തില്‍ തനിക്ക് വ്യക്തിപരമായ ചില അഭിപ്രായങ്ങളുണ്ടെന്നും അക്കാര്യം പാര്‍ട്ടി വേദിയില്‍ ഉന്നയിക്കുമെന്നും കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു. ജമാഅത്ത് ഇസ്‌ലാമി നേതാക്കളുമായി എം എം ഹസന്‍ നടത്തിയ കൂടിക്കാഴ്ച തന്റെ അറിവോടെയാണ്. എല്ലാ മതനേതാക്കളുമായും ഇത്തരം കൂടിക്കാഴ്ചകള്‍ നടത്താറുണ്ട്. യു ഡി എഫുമായി ധാരണയിലെത്തിയെന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


Coperation with Welfare Party: Mullappally says UDF will decide



കെ പി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി കണ്ണൂരില്‍ എത്തിയതായിരുന്നു മുല്ലപ്പള്ളി. ബാര്‍ കോഴയുമായി ബന്ധപ്പെട്ട പുതിയ ആരോപണത്തില്‍ യാതൊരു അടിസ്ഥാനമില്ല. ആരോപണത്തില്‍ പിന്നില്‍ ദുരൂഹതയുണ്ട്. ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണം നടന്നതാണ്. ഒരു അബ്കാരിയുടെ ആരോപണത്തെ ഗൗരവമായി എടുക്കേണ്ടതില്ല. സംസ്ഥാനത്ത് ബാറുകളുടെ വസന്തമാണിപ്പോള്‍. മദ്യമുക്ത കേരളമെന്ന് നടിനടന്മാരെ ഉപയോഗിച്ച് പരസ്യം ചെയ്തവര്‍ എല്ലാ ബാറുകളും തുറക്കുകയാണ്. സംസ്ഥാനത്തെ സകല അഴിമതിയുടെയും കേന്ദ്ര ബിന്ദുവായ മുഖ്യമന്ത്രി അവസരവാദത്തിന്റെ അപ്പോസ്തലനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.


Keywords: Kannur, Kerala, News, Party, Politics, UDF, Election, Mullappalli Ramachandran, Coperation with Welfare Party: Mullappally says UDF will decide

Post a Comment