മുജീബുല്ല കെ എം
നമ്മുടെ വിജയകരമായ ജീവിതത്തിന് കാമ്പുള്ള ചിന്തകൾ ആവശ്യമാണ്. പലപ്പോഴും നമ്മുടെ ചിന്തയും ഭാവനയുമാണ് വിജയങ്ങളിലേക്കുള്ള നമ്മുടെ വഴികാട്ടികൾ. നല്ല നല്ല വികാരവിചാരങ്ങളും, ചിന്തകളും, ഭാവനകളും, ജീവിതത്തെക്കുറിച്ച് പോസിറ്റീവായ മനോഭാവവും നമുക്ക് ആത്മവിശ്വാസം നല്കും. പരാജയ ഭീതിയും, അപകർഷതാബോധവും, സംശയവും, നിരാശതയും, തന്നിൽത്തന്നെയുള്ള ആത്മ വിശ്വാസക്കുറവും ജീവിതത്തെ അതിന്റെ പടുകുഴിയിലേയ്ക്കും നിരാശതയിലേക്കും നയിക്കും.
പലപ്പോഴും പലരും പറയാറുളളതാണ്,
'ഞാൻ നന്നായി പഠിച്ചു, പക്ഷേ പരീക്ഷയിൽ ഒന്നും എഴുതുവാൻ സാധിച്ചില്ല'
അല്ലെങ്കിൽ
'ഞാൻ നന്നായി ഒരുങ്ങിയാണ് ഇന്റർവ്യൂവിന് പോയത്'. പക്ഷേ എനിക്ക് ഒന്നും പറയുവാൻ സാധിച്ചില്ല, അവിടെ ചെന്നപ്പോൾ ഞാൻ എല്ലാം മറന്നുപോയി, വിറയ്ക്കുന്നു, നാവും ചുണ്ടും ഡ്രൈ ആവുന്നു, ശബ്ദം പുറത്തേയ്ക്കു വരുന്നില്ല…'
അല്ലെങ്കിൽ
'ഇരുപതും മുപ്പതും കുട്ടികളുള്ള ക്ലാസിൽ എനിക്ക് എഴുന്നേറ്റ് നിന്ന് ഒരു സംശയം ചോദിക്കാൻ പോലും സാധിക്കുന്നില്ല. എന്റെ മുഖം ചുവന്ന നിറമാവുന്നു, കൈകാലുകൾ വിയർക്കുന്നു….'
അല്ലെങ്കിൽ
ഒരു ചെറിയ സദസ്സിൽ പോലും എഴുന്നേറ്റു നിന്ന് എനിക്ക് രണ്ടു വാക്ക് സംസാരിക്കുവാൻ സാധിക്കുന്നില്ല. പതറിപ്പോവുന്നു'...
ഇങ്ങനെയുള്ള നിരവധി പരാതികളും, പ്രശ്‌നങ്ങളുമായി കഴിയുന്നവരല്ലേ നമ്മളിൽ പലരും.
ആരോടും ഒന്നും തുറന്നു പറയുവാൻ സാധിക്കാതെ ഹൃദയത്തിൻ്റെ ഉള്ളിൻ്റെയുള്ളിൽ എല്ലാം കൂട്ടിക്കൂട്ടി വച്ച്, അവസാനം ജീവിതത്തിൽ ഒന്നും നേടുവാൻ സാധിക്കാതെ പരാജിതനായി നിരാശയോടെ കഴിയുന്നവർ നമ്മുടെ സമൂഹത്തിൽ നിരവധിയാണ്.
എന്താണ് ഇതിന്റെയൊക്കെ അടിസ്ഥാനകാരണം?
നമുക്ക് നമ്മളിൽ തന്നെ വിശ്വാസമില്ലെങ്കിൽ എങ്ങനെയാണ് മറ്റുള്ളവർ നമ്മളിൽ വിശ്വസിക്കുക?
ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കണമെങ്കിൽ നമുക്ക് ആത്മവിശ്വാസം ഉണ്ടാവണം. അതുകൊണ്ടാണ് എമേഴ്‌സൺ പറഞ്ഞത് 'ആത്മവിശ്വാസമാണ് ധീരതയുടെ കാതൽ' എന്ന്.
എന്താണ് ആത്മവിശ്വാസം?
സ്വന്തം കഴിവുകളിൽ, തന്നോടു തന്നെയുള്ള പൂർണ്ണവിശ്വാസമാണത്. 'മനക്കരുത്തിന്റെ ഉറവിടവും വിജയത്തിന്റെ രഹസ്യവും ആത്മഹർഷത്തിന്റെ ഖനിയുമാണ് ആത്മവിശ്വാസം' എന്ന് നിർവ്വചിക്കാം. നമ്മുടെ ഓരോരുത്തരുടെയും ജീവിത വിജയത്തിന്റെ ആണിക്കല്ലാണ് ആത്മവിശ്വാസം എന്നത്. ഒരുവന് എത്രമാത്രം കഴിവുണ്ടെങ്കിലും കായികബലമുണ്ടെങ്കിലും എത്രമാത്രം ബലവാനാണെങ്കിലും എത്രമാത്രം ബുദ്ധിമാനാണെങ്കിലും അവനിൽ ആത്മവിശ്വാസമില്ല എങ്കിൽ പരാജയം ഉറപ്പാണ്.
ആത്മവിശ്വാസത്തെ തളർത്തുന്ന ഒരു ഘടകമാണ് പേടിയും സംശയവും. പേടിയും സംശയവും ഉള്ളവർക്ക് ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കുക എളുപ്പമല്ലാത്ത കാര്യമാണ്. എന്തിനും ഏതിന്നും സംശയിക്കുന്നവരിൽ ആത്മവിശ്വാസം കുറയുന്നുണ്ട്. ഇങ്ങനെയുള്ളവർക്ക് എല്ലാ കാര്യങ്ങളിലും, എല്ലാവരെയും സംശയമാണ്, ഇത്തരക്കാർക്ക് മറ്റാരിലും വിശ്വാസമർപ്പിക്കുവാനും സാധ്യമാവുന്നില്ല. സുഹൃത്തുക്കളെ സമ്പാദിക്കുന്നതിനോ, നമ്മുടെ ഉള്ളിലുള്ള വിഷമതകളും ബുദ്ധിമുട്ടുകളും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനോ (Sharing) സാധിക്കാതെ പോകുന്നു. ഇവർ ജീവിതത്തിൽ അപകർഷാബോധമുള്ളവരും സന്തോഷമില്ലാത്തവരുമായിത്തീരുന്നു.

ഇത് മാറ്റിയെടുക്കുന്നതിനുള്ള നല്ല വഴി ദൈവമെന്ന ശക്തിയിൽ അചഞ്ചലമായ വിശ്വാസമുണ്ടായിരിക്കുക എന്നതാണ്.
ദൈവത്തിലുള്ള വിശ്വാസം നമുക്ക് ധൈര്യവും ആത്മവിശ്വാസവും പകരും. പരാജയഭീതി ഒരുവന്റെ ആത്മവിശ്വാസത്തെ തളർത്തുന്നു. പരാജയങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ നമ്മുടെ പരാജയങ്ങളിൽ നാം നിരാശരാകാതെ ‘എനിക്ക് വിജയിക്കുവാൻ സാധിക്കും’ എന്ന ഉറച്ച വിശ്വാസം ഹൃദയത്തിൽ ഉണ്ടാക്കുക.
പരാജയങ്ങളുടെ നടുവിലൂടെ, പരാജയങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ആത്മവിശ്വാസത്തിലൂടെ വിജയിച്ച അമേരിക്കയുടെ പ്രസിഡണ്ടായ എബ്രഹാം ലിങ്കൻ്റെ ജീവിതം നമുക്ക് മാതൃകയാണ്. അമേരിക്കൻ പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കന്റെ മുറിയിൽ എല്ലാവർക്കും കാണുവാൻ കഴിയുന്നതരത്തിൽ തൻ്റെ പരാജയങ്ങളുടെ ഒരു നീണ്ട പട്ടിക കാണാമായിരുന്നു എന്നാണ് ചരിത്രം. അതിങ്ങനെ ആയിരുന്നു. 'ബിസിനസ്സിൽ പരാജയം – 1831,
തെരഞ്ഞെടുപ്പിന് നിന്ന് തോറ്റു – 1832, ബിസിനസ്സിൽ വീണ്ടും പരാജയം – 1834, ജീവിതസഖിയുടെ മരണം – 1835, രോഗം – 1836, സ്പീക്കർ സ്ഥാനത്ത് നിന്നു തോറ്റു – 1838, വീണ്ടും തെരഞ്ഞെടുപ്പിന് നിന്ന് തോറ്റു – 1840, അമേരിക്കൻ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മൂന്ന് പ്രാവശ്യം തോറ്റു. 1843,1846,1848 വർഷങ്ങളിൽ, സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ തോറ്റു – 1856, സെനറ്റിലേക്ക് മത്സരിച്ച് വീണ്ടും തോറ്റു – 1858, അവസാനം അമേരിക്കൻ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ടു – 1860.'
പരാജയങ്ങളുടെ നീണ്ട ലിസ്റ്റിൽ നിന്നും അവസാനം വിജയിക്കുന്നു. പരാജയങ്ങൾ ഉണ്ടാകുമ്പോൾ നിരാശരാകാതെ ആത്മവിശ്വാസത്തോടെ മുന്നേറുക, വിജയം ഉറപ്പാണ്. നമ്മിലെ മനുഷ്യന്റെ അടിസ്ഥാന വ്യക്തിസ്വഭാവങ്ങളെ മാറ്റുവാൻ സാധിച്ചില്ലെങ്കിലും നമ്മിലുള്ള പല ദുശ്ശീലങ്ങളെയും പരാജയഭീതിയെയും ഭീരുത്വത്തെയും. അപകർഷതാബോധത്തെയും സംശയ മന:സ്ഥിതിയെയും നമുക്ക് മാറ്റിയെടുക്കുവാൻ സാധിക്കും.

അതിന് ആദ്യം നമ്മൾ നമ്മളെ തന്നെ വിശ്വസിക്കണം. നമ്മുടെ കഴിവുകളിൽ നാം ബോധവാന്മാരും ബോധവതികളുമാകണം. ദൈവം ഓരോരുത്തർക്കും പല തരത്തിലുള്ള കഴിവുകളാണ് നല്കിയിരിക്കുന്നത്. ഓരോരുത്തരുടെയും കഴിവുകൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. നമ്മുടെ കഴിവുകളെ നാം മറ്റുള്ളവരുടെ കഴിവുകളുമായി താരതമ്യപ്പെടുത്തരുത്. അങ്ങിനെ താരതമ്യപ്പെടുത്തി നിരാശരാകാതെ, അസൂയാലുക്കളാകാതെ നമ്മുടെ കഴിവുകളെ കണ്ടെത്തി, അതിൻ്റെ നെഗറ്റീവ് പോസിറ്റീവ് വശങ്ങളെ അറിഞ്ഞ് പോളിഷ് ചെയ്ത് വളർത്തുക.
ആത്മവിശ്വാസം നഷ്ടപ്പെട്ടാൽ നമുക്ക് എല്ലാം നഷ്ടമാകും. ജീവിതം പരാജയത്തിലും നിരാശതയിലും കഴിച്ചുകൂട്ടേണ്ടി വരും. അതിനാൽ ആത്മവിശ്വാസം വളർത്തുവാനുള്ള നേരിൻ്റെ മാർഗ്ഗങ്ങളെ നമുക്ക് മനസിലാക്കാം....
ആത്മവിശ്വാസമാണ് ഏതൊരു വിജയത്തിന്റെയും താക്കോൽ എന്ന് എപ്പോഴും ഓർക്കുക.
(1) ദൈവത്തിൽ സ്വയം സമർപ്പിക്കുക:
ദൈവം എന്നെ സ്‌നേഹിക്കുന്നു എന്ന അചഞ്ചലമായ വിശ്വാസം നമ്മളിൽ ഉണ്ടാക്കുക. നമ്മെ സ്‌നേഹിക്കുന്ന ദൈവം, നന്മ മാത്രം ആഗ്രഹിക്കുന്ന ദൈവം നമുക്ക് ധൈര്യം നല്കുന്നു.
ദൈവമാണ് നമ്മെ സൃഷ്ടിച്ചതും നമുക്ക് കഴിവുകൾ നൽകിയതും.

ദൈവം അറിയാതെ നമ്മളിൽ ഒന്നും സംഭവിക്കുന്നില്ല. ആ ദൈവത്തിലാണ് നമ്മുടെ സമർപ്പണം.
നമുക്ക് ആത്മവിശ്വാസവും, ധൈര്യവും നല്കുന്ന മഹദ് വചനങ്ങൾ ഗ്രന്ഥങ്ങളിൽ നിന്നും വായിച്ചു മനസിരുത്തുക.
(2) എല്ലാ ദിവസവും ആത്മവിശ്വാസം വളർത്തുന്ന ചിന്തകൾകൊണ്ട് ഹൃദയത്തെ നിറയ്ക്കുക:
നമ്മുടെ ചിന്തകൾ നമ്മെ നിയന്ത്രിക്കുന്നു. നമ്മുടെ ചിന്തകൾക്കും ഭാവനകൾക്കും അനുസരിച്ചാണ് നമ്മുടെ മനസ്സിൽ സുരക്ഷിതത്വ ബോധവും, അരക്ഷിതത്വ ബോധവും വളരുന്നത് എന്നറിയുക. നമ്മുടെ മനസ്സിൽ സ്ഥിരമായി സ്ഥാനം പിടിക്കുന്ന ചിന്തകളെ ആശ്രയിച്ചായിരിക്കും നമ്മുടെ ആത്മവിശ്വാസം. പരാജയത്തെ പറ്റിയും ഭയത്തെ പറ്റിയും ചിന്തിച്ചാൽ പരാജയമായിരിക്കും ഫലം.
എനിക്ക് വിജയിക്കുവാൻ സാധിക്കും എന്ന ചിന്ത എന്നും നമ്മളെ വിജയത്തിൽ എത്തിക്കും.
ഏതു കാര്യത്തിനും മുന്നിട്ടിറങ്ങുമ്പോൾ ആയതിൽ നമ്മൾ വിജയിക്കുന്ന ചിത്രം മനസ്സിൽ സങ്കല്പിക്കുക. നമ്മുടെ വിജയങ്ങളും പരാജയങ്ങളും ഡയറിയിൽ കുറിച്ചിടുക. ഇടക്കിടക്ക് അത് മറിച്ച് നോക്കി ഇന്നലകളിലെ പരാജയം നാളത്തെ എൻ്റെ വിജയമാണ് എന്ന് മനസിനെ പ്രചോദിപ്പിക്കുക.
(3) സ്വന്തം കഴിവുകളിൽ തികഞ്ഞ ബോധ്യമുള്ളവരാവുക എന്നത്
ആത്മവിശ്വാസം വളർത്താനുള്ള മറ്റൊരു മാർഗ്ഗമാണ്:
നാം നമ്മുടെ തന്നെ കഴിവുകളെക്കുറിച്ച് എപ്പോഴും ബോധവാന്മാരും ബോധവതികളുമാവണം.
ദൈവം നമുക്ക് നല്കിയ കഴിവുകളെ കണ്ടറിഞ്ഞ് അതിനെ വളർത്തുക.
(4) താരതമ്യം ചെയ്യാതിരിക്കുക:
ദൈവം ഓരോരുത്തർക്കും ഓരോ കഴിവുകളാണ് നല്കിയിരിക്കുന്നത്. നമ്മുടെ കഴിവുകളെയും ഇല്ലായ്മകളെയും നാം മറ്റുള്ളവരുമായി ഒരിക്കലും താരതമ്യം ചെയ്യാതിരിക്കുക. അങ്ങിനെയുള്ള താരതമ്യപഠനം നമ്മെ നിരാശതയിലേക്കും അപകർഷാബോധത്തിലേക്കും അസൂയയിലേക്കും നയിക്കും എന്ന് തിരിച്ചറിയുക.
(5) കഴിവിനനുസരിച്ച് പ്രയത്‌നിക്കുക:
നമ്മുടെ കഴിവുകളെ മണ്ണിൽ കുഴിച്ചുമൂടാതെ വളർത്തുവാൻ ശ്രമിക്കുക. പോസിറ്റീവായി ചിന്തിക്കുക.
‘താൻ പാതി ദൈവം പാതി’ എന്നാണല്ലോ സാധാരണയുള്ള ചൊല്ല്.
നമ്മുടെ കഴിവനുസരിച്ച് അദ്ധ്വാനിക്കുക, ദൈവത്തിൽ ആശ്രയിക്കുക.
ഇങ്ങനെയുള്ളവർക്കാണ് ശുഭാപ്തി വിശ്വാസത്തോടെയുള്ള ജീവിതം നയിക്കാനാവുക. നമ്മളുടെ ലക്ഷ്യവും അതാവട്ടെ.

(സിജി ഇൻറർനാഷനൽ കരിയർ ആര്‍ ആൻഡ് ഡി ടീം കോഡിനേറ്ററാണ് ലേഖകന്‍
keywords: Kerala, Article, Self Confidence, Motivation, Store, Aim, God, Skill, Hard work, Trust, Good, Life, Thoughts, Comparison, Confidence is not something you get from the store