Follow KVARTHA on Google news Follow Us!
ad

ആശുപത്രി കിടക്കയില്‍ നിന്നും ചെറുചിരിയോടെ കപില്‍; ചിത്രം പങ്കുവെച്ച് ചേതന്‍ ശര്‍മ

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Sports,Cricket,hospital,Treatment,Twitter,National,
ന്യൂഡെല്‍ഹി: (www.kvartha.com 24.10.2020) ഹൃദയാഘാതത്തെ തുടര്‍ന്ന് ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞദിവസം ആന്‍ജിയോപ്ലാസ്റ്റിന് വിധേയനായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ കപില്‍ ദേവിന്റെ ചിത്രം പങ്കുവച്ച് സഹതാരമായിരുന്ന ചേതന്‍ ശര്‍മ. 

ആന്‍ജിയോപ്ലാസ്റ്റിനു ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന കപിലിന്റെ ചിത്രമാണ് ചേതന്‍ ശര്‍മ പങ്കുവച്ചത്. ആശുപത്രിയിലെ വേഷവിധാനങ്ങളില്‍ ചെറുചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കപിലിന്റെ സമീപത്തായി മകള്‍ അമിയയെയും കാണാം. Chetan Sharma shares picture of Kapil Dev, says ‘Pa ji is OK now’, New Delhi, News, Sports, Cricket, Hospital, Treatment, Twitter, National

'ശസ്ത്രക്രിയയ്ക്കുശേഷം സുഖമായിരിക്കുന്ന കപില്‍ പാജി മകള്‍ അമിയയ്‌ക്കൊപ്പം. ജയ് മാതാ ദീ' കപിലിന്റെ ചിത്രം പങ്കുവച്ച് ചേതന്‍ ശര്‍മ കുറിച്ചു. കപില്‍ ദേവിനെ ഇതില്‍ ടാഗ് ചെയ്തിട്ടുമുണ്ട്.

ഡെല്‍ഹിയില്‍ സുന്ദര്‍ നഗറില്‍ താമസിക്കുന്ന കപിലിനെ നെഞ്ചുവേദനയെ തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി ഓഖ്ല ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചതോടെ രാത്രി വൈകി ആന്‍ജിയോപ്ലാസ്റ്റി നടത്തി. നില മെച്ചപ്പെട്ടതോടെ കപില്‍ ദേവ് വൈകാതെ ആശുപത്രി വിടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. മൂന്ന് ആഴ്ചത്തെ വിശ്രമവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അസുഖം വേഗം ഭേദമാകട്ടെയെന്ന പ്രാര്‍ഥനയുമായി കായികലോകമൊന്നാകെ രംഗത്തെത്തിയിരുന്നു. സച്ചിന്‍, ലക്ഷ്മണ്‍, വിരാട് കോലി, യുവരാജ് സിങ്, സൈന നെഹ്വാള്‍ തുടങ്ങിയവരെല്ലാം സൗഖ്യമാശംസിച്ചു.

Keywords: Chetan Sharma shares picture of Kapil Dev, says ‘Pa ji is OK now’, New Delhi, News, Sports, Cricket, Hospital, Treatment, Twitter, National.

Post a Comment