സ്വകാര്യ കമ്പനികള്‍ക്ക് തിരിച്ചടി; കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ബി എസ് എന്‍ എല്‍ ബ്രോഡ്ബാന്‍ഡ് മാത്രം

 



തൃശ്ശൂര്‍: (www.kvartha.com 15.10.2020) സ്വകാര്യ കമ്പനികള്‍ക്ക് തിരിച്ചടിയായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ബി എസ് എന്‍ എല്‍ ബ്രോഡ്ബാന്‍ഡ് നിര്‍ബന്ധമാക്കി. ഇന്റര്‍നെറ്റ്, ബ്രോഡ് ബാന്‍ഡ്, ലീസ് ലൈന്‍, എഫ് ടി ടി എച്ച് എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ബി എസ് എന്‍ എല്ലിന്റേത് മാത്രമായിരിക്കണം. മന്ത്രിസഭാ തീരുമാനം എല്ലാ വകുപ്പുകളേയും അറിയിക്കാന്‍ ടെലികോം മന്ത്രാലയത്തെ ചുമതലപ്പെടുത്തി. ഇവര്‍ എല്ലാ വകുപ്പുകള്‍ക്കും കത്ത് നല്‍കി കഴിഞ്ഞു. പുതിയ ഉത്തരവ് വരുമാനവര്‍ധനയുണ്ടാക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സ്വയംഭരണ സ്ഥാപനങ്ങളിലും ഇത് ബാധകമാണ്. 

സ്വകാര്യ കമ്പനികള്‍ക്ക് തിരിച്ചടി; കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ബി എസ് എന്‍ എല്‍ ബ്രോഡ്ബാന്‍ഡ് മാത്രം


സ്വകാര്യ കമ്പനികള്‍ രംഗത്തുവന്ന ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഉത്തരവ് വരുന്നത്. വരിക്കാരുടെ എണ്ണം കൂട്ടി വരുമാനം കണ്ടെത്തണമെന്ന് പറഞ്ഞപ്പോള്‍, സ്വന്തം ഓഫീസുകളിലും സ്ഥാപനങ്ങളിലും ബി എസ് എന്‍ എല്‍ കണക്ഷന്‍ എത്രത്തോളം ഉണ്ടെന്ന് പരിശോധിക്കണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. ബി എസ് എന്‍ എല്‍ പുനരുദ്ധാരണ പാക്കേജിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്. പുനരുദ്ധാരണ പാക്കേജില്‍ പറഞ്ഞതില്‍ ഇനി നടക്കാനുള്ളത് 4ജി സേവനം എത്തിക്കുക എന്നതാണ്.

രാജ്യത്ത് കേബിള്‍ വഴിയുള്ള കണക്ഷനുകളില്‍ (വയര്‍ലൈന്‍ കണക്ഷന്‍) 40.47 ശതമാനം ബി എസ് എന്‍ എലിന്റേതാണ്. 80,20770 കണക്ഷനുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള എയര്‍ടെല്ലിന് 43 ലക്ഷവും മൂന്നാം സ്ഥാനത്തുള്ള ടാറ്റ ടെലികോമിന് 16 ലക്ഷവുമാണുള്ളത്. കേരളമാണ് ഏറ്റവും കൂടുതല്‍ വയര്‍ലൈന്‍ കണക്ഷനുള്ള സംസ്ഥാനം (13,45,487). 60,244 കണക്ഷനുള്ള എയര്‍ടെല്ലിനാണ് കേരളത്തില്‍ രണ്ടാം സ്ഥാനം.

Keywords: News, Kerala, State, Thrissur, BSNL, Technology, Business, Finance, Telecom, Centre mandates all ministries public depts cpsus to use BSNL broadband
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia