ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് സംഘടിപ്പിച്ച പാര്‍ട്ടിക്കിടെ 'ആഘോഷ വെടി'; പരിക്കേറ്റ ഗായകന്‍ ഇറങ്ങിയോടി

 


ബല്ലിയ: (www.kvartha.com 27.10.2020) ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് സംഘടിപ്പിച്ച പാര്‍ട്ടിക്കിടെ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വെടിവയ്പില്‍ സ്റ്റേജില്‍ പാടിക്കൊണ്ടിരുന്ന ഗായകന് വെടിയേറ്റു. ഭോജ്പുരി ഗായകനായ ഗോലു രാജയ്ക്കാണ് വെടിയേറ്റത്. വെടിവെയ്പ്പില്‍ വയറിനും കൈക്കും പരിക്കേറ്റ ഗായകന്‍ സ്റ്റേജില്‍ നിന്നും ഇറങ്ങിയോടി. മഹാകല്‍പുര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ഭാനു ദുബെയാണ് ആഘോഷം സംഘടിപ്പിച്ചത്. ഭാനു ദുബെയുടെ മകന്റെ പിറന്നാള്‍ ആഘോഷത്തിനിടെയിരുന്നു സംഭവം.

പാട്ടിനൊപ്പം സ്ത്രീകളുടെ നൃത്തവുമുണ്ടായിരുന്നു. ഇതിനിടെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന എട്ടോളം പേര്‍ തോക്ക് പുറത്തെടുത്ത് മുകളിലേക്കു നിറയൊഴിക്കുകയായിരുന്നു. വാരണസിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രാജയുടെ വെടിയുണ്ടകള്‍ നീക്കം ചെയ്തു.  ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് സംഘടിപ്പിച്ച പാര്‍ട്ടിക്കിടെ 'ആഘോഷ വെടി'; പരിക്കേറ്റ ഗായകന്‍ ഇറങ്ങിയോടി

ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് ബന്ദ ജില്ലയില്‍ ആഘോഷത്തിനിടെ വെടിയേറ്റ് 55 വയസുള്ള സ്ത്രീ കൊല്ലപ്പെടുകയും പെണ്‍കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതിനിടെയാണ് പുതിയ സംഭവം.

ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് സംഘടിപ്പിച്ച പാര്‍ട്ടിക്കിടെ 'ആഘോഷ വെടി'; പരിക്കേറ്റ ഗായകന്‍ ഇറങ്ങിയോടി Keywords:  Caught On Camera: Singer Hurt In Celebratory Firing At BJP Leaders Party, News, Attack, Injured, Hospital, Treatment, Singer, Birthday Celebration, Police, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia