തൃശ്ശൂര്‍: (www.kvartha.com 29.10.2020) തകര്‍ന്ന ചാവക്കാട് -ചേറ്റുവ ദേശീയപാത ശരിയാക്കാത്തതില്‍ പ്രതിഷേധിച്ച് പട്ടാപ്പകല്‍ റോഡില്‍ അടിവസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച ഡോക്ടര്‍ക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗം അസോസിയേറ്റ് പ്രൊ. ഡോ സിവി കൃഷ്ണകുമാറിനെതിരെയാണ് പോലീസ് കേസെടുത്തത്. അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ പരാതിയിലാണ് നടപടി. സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസില്‍ നിന്നും ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറുകയായിരുന്നു.
അതേസമയം സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടറില്‍ നിന്നും വിശദീകരണം തേടി. സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് കാണിച്ച് ഡോക്ടര്‍ മാപ്പപേക്ഷ എഴുതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കേണ്ടത് ഡിഎംഇ ആണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഡോക്ടറുടെ പരസ്യ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.