SWISS-TOWER 24/07/2023

കൊറോണ വൈറസ് പോയെന്ന് അവകാശവാദം; ഒടുവില്‍ പശ്ചിമ ബംഗാള്‍ ബി ജെ പി അധ്യക്ഷന്‍ ദിലീപ് ഘോഷിന് കോവിഡ് സ്ഥിരീകരിച്ചു

 


ADVERTISEMENT

കൊല്‍ക്കത്ത: (www.kvartha.com 17.10.2020) പശ്ചിമ ബംഗാള്‍ ബി ജെ പി അധ്യക്ഷന്‍ ദിലീപ് ഘോഷിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ദിലീപ് ഘോഷിന് ചെറിയ പനിയും മറ്റ് കോവിഡ് ലക്ഷണങ്ങളും അനുഭവപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. 

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 56കാരനായ ഘോഷിനെ വെള്ളിയാഴ്ച രാത്രി 10മണിയോടെയാണ് കടുത്ത പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയായ എ എം ആര്‍ ഐ യില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് പോയെന്ന് അവകാശവാദം; ഒടുവില്‍ പശ്ചിമ ബംഗാള്‍ ബി ജെ പി അധ്യക്ഷന്‍ ദിലീപ് ഘോഷിന് കോവിഡ് സ്ഥിരീകരിച്ചു
Aster mims 04/11/2022
കൊറോണ വൈറസ് പോയെന്ന് അവകാശപ്പെട്ട നേതാവാണ് ദിലീപ് ഘോഷ്. കൊറോണ വൈറസ് പോയിട്ടും 2021 ലെ നിയസഭാ തെരഞ്ഞെടുപ്പിന് ബി ജെ പി പ്രവര്‍ത്തകര്‍ റാലിയും യോഗങ്ങളും നടത്തുന്നത് തടയാനാണ് മമതാ ബാനര്‍ജി സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടുന്നത് എന്നായിരുന്നു ഘോഷിന്റെ ആരോപണം. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കെയായിരുന്നു ഘോഷിന്റെ ആരോപണം.

Keywords:  BJP’s Dilip Ghosh tests positive for coronavirus a month after calling West Bengal Covid-free, News, Politics, Kolkata, Health, Health and Fitness, Hospital,Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia