അതുകൊണ്ട് തന്നെ നേരം എത്ര വൈകിയാണെങ്കില്‍ പോലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ പറയുന്നത്. അതുകൊണ്ടു തന്നെ ശനിയാഴ്ചയും ചോദ്യം ചെയ്യല്‍ നീളും. മയക്കുമരുന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദിനു നല്‍കിയെന്ന് സമ്മതിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ നിന്നുമാണ് ബിനീഷ് പ്രധാനമായും ഒഴിഞ്ഞുമാറുന്നത്.

ബിനീഷ് കോടിയേരിയും ലഹരിക്കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദും തമ്മില്‍ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഒരു കോടിയിലേറെ രൂപയുടെ ഇടപാടു നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പണമിടപാട് നടന്നിട്ടുണ്ടെന്നു ബിനീഷ് സമ്മതിച്ചതായി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി വ്യക്തമാക്കിയിരുന്നു. ഈ പണത്തിന്റെ ഉറവിടം വ്യക്തമാകുന്നതിനായാണു തുടര്‍ച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നത്.
അതേസമയം മയക്കുമരുന്ന് കച്ചവടവും പാര്‍ട്ടികളും ലക്ഷ്യമിട്ടാണ് അനൂപ് മുഹമ്മദ് ബംഗളുരുവിലെ കല്യാണ്‍ നഗറിലെ ഹോട്ടല്‍ നടത്തിപ്പ് ഏറ്റെടുത്തതെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഈ ഹോട്ടല്‍ നടത്തിപ്പിനായി ബിനീഷ് അനൂപിനെ ബിനാമിയാക്കി പണം മുടക്കിയെന്ന് എന്‍ഫോഴ്സ്മെന്റ് നേരത്തെ കണ്ടെത്തിയിരുന്നു.
ഇരുപത്തിയഞ്ച് ലക്ഷം രൂപ മുന്‍കൂര്‍ നല്‍കി മൂന്നരലക്ഷം രൂപ പ്രതിമാസ വാടയ്ക്കാണ് അനൂപ് മുഹമ്മദും മറ്റുരണ്ടുപേരും ചേര്‍ന്ന് കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്‌സ് ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹോട്ടലുടമകളുമായി കരാര്‍ ഒപ്പുവച്ചത്. പിന്നാലെ ഹോട്ടലിന്റെ 205-ാം നമ്പര്‍ മുറിയില്‍ അനൂപ് താമസം തുടങ്ങി. ബിനീഷ് കോടിയേരി അടക്കമുളള നിരവധി പ്രമുഖര്‍ ഇവിടെ സന്ദര്‍ശകരായി എത്തിയിട്ടുണ്ടെന്ന് അനൂപ് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. വിദേശികളും ഇവിടെ വന്നുപോയി. കൂടാതെ ഈ ബിസിനസില്‍ ബിനീഷ് പണം മുടക്കിയിട്ടുണ്ടെന്ന് അനൂപ് മൊഴി നല്‍കിയിട്ടുമുണ്ട്.
വെള്ളിയാഴ്ച 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ മാറി മാറി ചോദിച്ചെങ്കിലും വെളിപ്പെടുത്താന്‍ ബിനീഷ് തയാറായില്ല. ശനിയാഴ്ചയും നിസഹകരണം തുടരുകയാണെന്നാണു പുറത്തുവരുന്ന വിവരം.
അതേസമയം, ബിനീഷിനെ കാണാനുള്ള അനുമതി ആവശ്യപ്പെട്ടു സഹോദരന്‍ ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിക്കും. വെള്ളിയാഴ്ച ഇതേ ആവശ്യവുമായി ഇഡി ഓഫിസിലെത്തിയെങ്കിലും അനുവദിച്ചിരുന്നില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്ന പ്രതിയെ, പുറത്തുനിന്നുള്ള ആളുകളെ കാണിക്കില്ലെന്ന് ഇഡി തീര്‍ത്തു പറഞ്ഞു. ഇതോടെയാണ് നിയമവഴിയെ കുറിച്ച് കുടുംബം ആലോചന തുടങ്ങിയത്.
രാത്രി കര്‍ണാടക ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക്കയെ കണ്ടു പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ നീക്കം ആരംഭിച്ചത്. ശനിയാഴ്ച ഹര്‍ജി നല്‍കിയാലും തിങ്കളാഴ്ച കോടതി തുറന്നതിനുശേഷമേ പരിഗണിക്കുകയുള്ളൂ. അതിനാല്‍ ഉദ്ദേശിച്ച ഫലമുണ്ടാകുമോയെന്ന ആശങ്കയും അഭിഭാഷകര്‍ക്കുണ്ട്.
Keywords: Bineesh not cooperating with ED; deviates from questions, Bangalore, News, Trending, Custody, Court, Family, Visit, National.