അനൂപിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയ ബിനീഷ് കോടിയേരി ബിസിനസ് മറയാക്കി കള്ളപണം വെളുപ്പിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ്; പണമെത്തിയ അക്കൗണ്ടുകളില്‍ പലതും നിര്‍ജീവം

 




ബെംഗളൂരു: (www.kvartha.com 30.10.2020) മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയ ബിനീഷ് കോടിയേരി, ബിസിനസ് മറയാക്കി കള്ളപണം വെളുപ്പിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ്. വിവിധ അക്കൗണ്ടുകളില്‍ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതായി ഇഡി കണ്ടെത്തി. ഈ അക്കൗണ്ടുകളില്‍ പലതും ഇപ്പോള്‍ നിര്‍ജീവമാണ്. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചേര്‍ത്താണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്.

അന്വേഷണത്തിന്റെ പരിധിയില്‍ അനൂപിന്റെ ഷെല്‍ കമ്പനികളും ഉണ്ട്. 2015 ല്‍ തുടങ്ങിയ ബി കാപിറ്റലും, എവിജെ ഹോസ്പിറ്റാലിറ്റീസും എന്തിന് വേണ്ടിയാണ് തുടങ്ങിയതെന്ന് ഇഡി അന്വേഷിക്കും. കടലാസ് കമ്പനികള്‍ തുടങ്ങി, മയക്കുമരുന്ന് കച്ചവടത്തിന് മറയാക്കിയോ എന്ന് അന്വേഷിക്കും. ബെംഗളൂരു ദൂരവാണിയില്‍ 2015 ല്‍ രജിസ്റ്റര്‍ ചെയ്തതാണ് ബി കാപിറ്റല്‍ എന്ന കമ്പനി. എന്നാലിത് 2018ല്‍ പൂട്ടുകയും ചെയ്തു. 2020 ഫെബ്രുവരിയില്‍ കമ്മനഹള്ളിയിലാണ് എവിജെ ഹോസ്പിറ്റാലിറ്റീസ് എന്ന സ്ഥാപനം തുടങ്ങിയത്. പിന്നീട് മെയ് മാസത്തില്‍ ഇതിന്റെയും പ്രവര്‍ത്തനം നിര്‍ത്തി.

അനൂപിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയ ബിനീഷ് കോടിയേരി ബിസിനസ് മറയാക്കി കള്ളപണം വെളുപ്പിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ്; പണമെത്തിയ അക്കൗണ്ടുകളില്‍ പലതും നിര്‍ജീവം


സമീപത്തെ പോലീസ് സ്റ്റേഷനിലാണ് ബിനീഷിനെ വ്യാഴാഴ്ച പാര്‍പ്പിച്ചത്. ഒന്‍പതരയോടെ ശാന്തി നഗറിലെ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്തേക്ക് കൊണ്ടുവരും. അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന പണത്തെ കുറിച്ചും ബെംഗളൂരുവില്‍ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് വിവരങ്ങള്‍ തേടും. ഈ കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് വെള്ളിയാഴ്ച ചോദ്യം ചെയ്യും. ബിനീഷിനെ വിത്സണ്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിച്ചു. 

മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ബിനീഷിന് മേല്‍ ചുമത്തിയിരിക്കുന്നത്. കള്ളപ്പണ നിരോധന നിയമത്തിലെ മൂന്നും നാലും വകുപ്പുകളാണിവ. ചോദ്യം ചെയ്യലില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. കസ്റ്റഡി അവസാനിക്കുന്ന ദിവസം വിശദമായ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

അതേസമയം ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് കേസ് ആദ്യം രെജിസ്റ്റര്‍ ചെയ്ത എന്‍സിബിയും ഇന്ന് എന്‍ഫോഴ്‌സ്‌മെന്റില്‍ നിന്ന് വിവരങ്ങള്‍ തേടും.

Keywords: News, National, India, Bangalore, Case, Drugs, Bail Petition, ED, Punishment, Bineesh Kodiyeri charged with 3rd 4th sections of PMLA act
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia