അതേസമയം ബിനീഷിന്റെ അറസ്റ്റ് സി പി എമ്മിനെ സംബന്ധിച്ച് ധാര്‍മിക പ്രശ്നമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. വിനാശകരമായ കാര്യങ്ങളില്‍ ഇടപെടുന്നത് ന്യായീകരിക്കാനാകില്ല. ഇത്രയും കാലം ഭരണത്തില്‍ വരുമ്പോള്‍ ബിനീഷിന് എതിരായ കേസുകള്‍ സൗകര്യപൂര്‍വം ഒതുക്കുകയായിരുന്നു. സി പി എം പോലുളള തൊഴിലാളി വര്‍ഗ പാര്‍ട്ടിയില്‍ ഇതൊക്കെ നടക്കുന്നതിന് കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഒരു പാര്‍ട്ടിയെ സംബന്ധിച്ച് ഏറ്റവും പരിതാപകരമായ അവസ്ഥയാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഒന്നിലധികം ആളുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘത്തെ സഹായിച്ചിട്ടുണ്ട്. ഇതിന് സമാന്തരമായി പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് സംഘവുമായി ഇടപെടുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Keywords: Bineesh Kodiyeri arrest; Reactions of leaders, Thiruvananthapuram,News,CPM,Bineesh Kodiyeri,Politics,Arrested,BJP,K Surendran,Kerala.