പാറ്റ്‌ന: (www.kvartha.com 18.10.2020) ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിശേഷങ്ങളും, വികസന ഭരണവിലയിരുത്തലുകളുമായി ടിവി ചാനലുകളും സജീവമാകുന്നതിനിടെ ചാനല്‍ റിപോര്‍ട്ടര്‍ക്ക് ഗ്രാമീണന്‍ നല്‍കിയ മറുപടി വീഡിയോ വൈറലാകുന്നു. ബിഹാര്‍ തക്ക് എന്ന ചാനലിലെ ഒരു റിപോര്‍ട്ടര്‍ക്ക് ഒരു ഗ്രാമീണന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. വൃദ്ധനായ ഗ്രാമീണനോട് ഗ്രാമത്തില്‍ വികസനം എത്തിയോ എന്നാണ് റിപ്പോര്‍ട്ടറുടെ ചോദ്യം. അതിന് അദ്ദേഹം നല്‍കുന്ന മറുപടിയാണ് ട്രോളുകള്‍ക്കും മീമുകള്‍ക്കും കാരണമായിരിക്കുന്നത്.
ഇതായിരുന്നു ഗ്രാമീണന്റെ മറുപടി, 'വികാസ്..ഞാനിവിടെയില്ലായിരുന്നു സാര്‍. എനിക്ക് അസുഖമായതിനാല്‍ ഞാന്‍ ഡോക്ടറുടെ അടുത്തായിരുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്. എന്തായാലും ബിഹാറിലെ ഗ്രാമീണരുടെ നിഷ്‌കളങ്കതയാണോ, വികസനം എന്ന വാക്ക് പോലും കേള്‍ക്കാത്തതിന്റെ പ്രശ്‌നമാണോ എന്നത് വലിയ ചര്‍ച്ചയാകുകയാണ് ഇന്റര്‍നെറ്റില്‍.
पत्रकार @UtkarshSingh_ : “विकास पहुँचा है आपके गाँव में?”
— Umashankar Singh उमाशंकर सिंह (@umashankarsingh) October 16, 2020
ग्रामीण: “विकास? हम नहीं थे यहाँ सर। बीमार थे डाक्टर के पास गए थे।” pic.twitter.com/gGucQoNvCI