കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ നടപ്പിലാക്കി വരുന്ന ഡോ എ പി ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പിന് കായികതാരങ്ങള്‍ക്ക് അപേക്ഷിക്കാം; അവസാന തീയതി നവംബര്‍ 10
Oct 31, 2020, 11:59 IST
തിരുവനന്തപുരം: (www.kvartha.com 31.10.2020) കായികതാരങ്ങള്‍ക്ക് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ നടപ്പിലാക്കി വരുന്ന ഡോ എ പി ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2019-2020 വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പ് സ്‌കീമിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 14 മുതല്‍ 20 വയസ്സുവരെ പ്രായപരിധിയിലുള്ള 11 കായികതാരങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും. ഭിന്നശേഷിയുള്ള കായിക താരങ്ങളില്‍ ഒരാളെ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ നല്‍കും.
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത, അത്ലറ്റിക്സ്, ബോക്സിംഗ്, ഫെന്‍സിംഗ്, സ്വിമ്മിംഗ്, ബാഡ്മിന്റണ്‍, സൈക്ക്ളിംഗ്, കനോയിംഗ് കായാക്കിംഗ്, റോവിംഗ് എന്നീ കായിക ഇനങ്ങളില്‍ സ്‌കൂള്‍, കോളേജ് തലത്തില്‍ ദേശീയ (സൗത്ത് സോണ്‍) മത്സരത്തില്‍ പങ്കെടുത്ത് മൂന്നാംസ്ഥാനം കരസ്ഥമാക്കുക എന്നിവയാണ്.
കായികനേട്ടം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ നവംബര്‍ 10ന് മുന്‍പ് അപേക്ഷിക്കാം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.