തിരുവനന്തപുരം: (www.kvartha.com 21.10.2020) മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പട്ടികവര്‍ഗ വിഭാഗത്തിലെ അര്‍ഹരായ വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ച്, ആറ്, എട്ട്, ഒന്‍പത് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് പട്ടികവര്‍ഗ വിഭാഗത്തിലെ അര്‍ഹരായ വിദ്യാര്‍ഥിനികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. അപേക്ഷകള്‍ ഒക്ടോബര്‍ 23 വൈകിട്ട് മൂന്നിനകം ലഭിക്കണം.
അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും ഹാജരാക്കണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സീനിയര്‍ സൂപ്രണ്ട്, ഡോ. എം എം എം ആര്‍ എച്ച് എസ് എസ്, കട്ടേല, ശ്രീകാര്യം പി ഒ, തിരുവനന്തപുരം 695017 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കണം. mrskattela@gmail.com ലും അയയ്ക്കാം. വിശദ വിവരങ്ങള്‍ക്കായി ഫോണ്‍: 0471 2597900, 9447067684.