Follow KVARTHA on Google news Follow Us!
ad

ഭിന്നശേഷി ജീവനക്കാര്‍ക്കും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കുമുള്ള അവാര്‍ഡിന് അപേക്ഷിക്കാം; വൈകല്യം ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള ഫോട്ടോ സഹിതം ഒക്ടോബര്‍ 31ന് മുന്‍പായി അപേക്ഷിക്കണം

Application invited to Award for Disabled Persons and Related Institutions #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 14.10.2020) ഭിന്നശേഷി ജീവനക്കാര്‍ക്കും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കുമുള്ള അവാര്‍ഡിന് അപേക്ഷിക്കാം. ഭിന്നശേഷി ജീവനക്കാര്‍ക്കും, തൊഴില്‍ ദായകര്‍ക്കും ഭിന്നശേഷി ക്ഷേമരംഗത്ത് മികച്ച സേവനം കാഴ്ച വച്ച സ്ഥാപനങ്ങള്‍ക്കുമായി സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ 2020 വര്‍ഷത്തെ സംസ്ഥാന അവാര്‍ഡുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. 

News, Kerala, State, Thiruvananthapuram, Scholarship, Education, Application, Application invited to Award for Disabled Persons and Related Institutions


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന കാഴ്ച പരിമിതി ഉള്ളവര്‍ കേള്‍വി-സംസാര പരിമിതി ഉള്ളവര്‍, അസ്ഥി സംബന്ധമായ വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍/ബുദ്ധി വൈകല്യം സംഭവിച്ചവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരായിരിക്കണം. ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുള്ള തൊഴില്‍ദായകര്‍ക്കും ഭിന്നശേഷി രംഗത്ത് മികച്ച സേവനം അനുഷ്ഠിക്കുന്ന സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. 

ഒരു സ്ഥാപനത്തിലെ മൊത്തം ജീവനക്കാരില്‍ രണ്ടോ അതിലധികമോ ശതമാനം ജീവനക്കാര്‍ ഭിന്നശേഷിക്കാരാണെങ്കില്‍ മാത്രമേ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ ദായകര്‍ക്കുള്ള അവാര്‍ഡിന് അപേക്ഷിക്കുവാന്‍ അര്‍ഹതയുള്ളൂ. മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ചേര്‍ന്നതാണ് അവാര്‍ഡ്.

നിശ്ചിത ഫോമിലുള്ള പൂരിപ്പിച്ച അപേക്ഷ, അപേക്ഷകന്റെ ഔദ്യോഗിക രംഗത്തെ പ്രവര്‍ത്തനം മറ്റ് പ്രവര്‍ത്തന മണ്ഡലങ്ങളെ സംബന്ധിച്ച വിവരങ്ങള്‍/കഴിവുകള്‍ വ്യക്തമാക്കുന്നതിനുള്ള വിവരങ്ങള്‍ (സിഡിയിലും), വൈകല്യം തെളിയിക്കുന്നതിനുള്ള രേഖകള്‍, ഫോട്ടോ-പാസ്പോര്‍ട്ട് ആന്റ് ഫുള്‍ സൈസ് (വൈകല്യം ബോധ്യപ്പെടുത്തുന്ന രീതിയിലുള്ളത്) സഹിതം ഒക്ടോബര്‍ 31ന് മുന്‍പ് അതത് ജില്ലാ സാമൂഹ്യനീതി ആഫീസുകളില്‍ സമര്‍പ്പിക്കണം. 

സ്ഥാപനങ്ങളുടെ അപേക്ഷയില്‍ അതിന്റെ പ്രവര്‍ത്തനങ്ങളും ഫോട്ടോയും സിഡിയും ഉള്‍പ്പെടുത്തണം. വിശദവിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റായ www.swdkerala.gov.in ല്‍ ലഭിക്കും.

Keywords: News, Kerala, State, Thiruvananthapuram, Scholarship, Education, Application, Application invited to Award for Disabled Persons and Related Institutions

Post a Comment