Follow KVARTHA on Google news Follow Us!
ad

പിന്നെയും പിഴവ്: ശുഭ്മാന്‍ ഗില്ലിന്റെ ഭാര്യയാണ് സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറയെന്ന് ഗൂഗിള്‍

#ദേശീയ വാര്‍ത്തകള്‍, # ഇന്നത്തെ വാര്‍ത്തകള്‍, # സ്‌പോര്‍ട്‌സ്, Mumbai,News,Cricket,google,Social Media,Sports,Sachin Tendulker,National,
മുംബൈ: (www.kvartha.com 15.10.2020) ക്രിക്കറ്റ് താരങ്ങളുടെ വിവരങ്ങള്‍ തെറ്റായി നല്‍കി വീണ്ടും ഗൂഗിളിന്റെ 'അബദ്ധം'. ശുഭ്മാന്‍ ഗില്ലിന്റെ ഭാര്യ എന്ന് ഗൂഗിളില്‍ തിരയുമ്പോള്‍ സച്ചിന്റെ മകള്‍ സാറ തെന്‍ഡുല്‍ക്കറുടെ പേരാണ് ലഭിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസത്തിന്റെ മകള്‍ ശുഭ്മാന്‍ ഗില്ലുമായി ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടെയാണ് ഗൂഗിള്‍ സാറയെ ശുഭ്മാന്റെ 'ഭാര്യയാക്കിയത്'. 

ശുഭ്മാന്‍ ഗില്ലും സാറയും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ശുഭ്മാന്റെ ചിത്രങ്ങള്‍ക്ക് സാറ പ്രതികരിക്കാറുമുണ്ട്. അടുത്തിടെ ശുഭ്മാന്‍ ഗില്‍ ഒരു കാറിനൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ഹാര്‍ട്ട് ഇമോജി നല്‍കിയാണു സാറ പ്രതികരിച്ചത്.Another Google goof-up! Search query shows Sara Tendulkar as Shubman Gill's 'wife', Mumbai,News,Cricket,google,Social Media,Sports,Sachin Tendulkar,National

മറ്റൊരു ഹാര്‍ട്ട് ഇമോജി നല്‍കി ശുഭ്മാന്‍ സാറയുടെ പ്രതികരണത്തെ സ്വീകരിച്ചു. ഇതോടെയാണ് ഗില്ലിനെയും സാറയെയും കുറിച്ച് അഭ്യൂഹങ്ങളും ഉയര്‍ന്നത്. ഗൂഗിള്‍ അല്‍ഗോരിതത്തിലെ തകരാറുകളാണു തുടര്‍ച്ചയായുള്ള ഇത്തരം പിഴവുകളിലേക്കു നയിക്കുന്നതെന്നാണു വിവരം. അനുഷ്‌ക ശര്‍മയും പ്രീതി സിന്റയുമാണ് പ്രിയപ്പെട്ട ബോളിവുഡ് നടിമാരെന്ന് അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റാഷിദ് ഖാന്റെ ഭാര്യയാണ് അനുഷ്‌കയെന്ന് ഗൂഗിളിന് പിഴവ് പറ്റിയത്.

ഐപിഎല്‍ മത്സരങ്ങളുടെ ഭാഗമായി ശുഭ്മാന്‍ ഗില്‍ ഇപ്പോള്‍ യുഎഇയിലാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ ഗില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 254 റണ്‍സ് ഇതിനകം നേടിക്കഴിഞ്ഞു. രണ്ട് അര്‍ധസെഞ്ച്വറികളും ഗില്‍ സ്വന്തമാക്കി. ഇന്ത്യയുടെ യുവക്രിക്കറ്റര്‍മാരില്‍ ബിസിസിഐ ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന താരങ്ങളിലൊരാളാണ് ശുഭ്മാന്‍ ഗില്‍.

Keywords: Another Google goof-up! Search query shows Sara Tendulkar as Shubman Gill's 'wife', Mumbai,News,Cricket,google,Social Media,Sports,Sachin Tendulkar,National.

Post a Comment