കഴിഞ്ഞ ഡിസംബറിലായിരുന്നു ഇവരുടെയും വിവാഹ നിശ്ചയം നടന്നത്. ആഘോഷമായി നടന്ന ചടങ്ങില്‍ മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ നടി ഭാവന, രമ്യാ നമ്പീശന്‍, ഷഫ്‌ന, ശരണ്യ മോഹന്‍, ശില്‍പ ബാല, ഗായിക സയനോര, അമൃത സുരേഷ് , സഹോദരി അഭിരാമി സുരേഷ് എന്നിവരും പങ്കെടുത്തിരുന്നു.
വളരെ ചെറുപ്പത്തില്‍ തന്നെ അവതാരകയായെത്തിയ മൃദുല പിന്നീട് 2009ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.
തുടര്‍ന്ന് എല്‍സമ്മ എന്ന ആണ്‍കുട്ടി, 10.30 എഎം ലോക്കല്‍ കോള്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഫഹദ് ഫാസിലിന്റെ അയാള്‍ ഞാനല്ല എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ മൃദുലയുടെ ചിത്രം.
Keywords: Actress Mrudula Murali got married, Kochi, News, Marriage, Actress, Friends, Family, Kerala.