അമിതാഭ് ബച്ചന്‍ ആശുപത്രിയിലാണെന്ന പ്രചാരണങ്ങളില്‍ പ്രതികരിച്ച് അഭിഷേക് ബച്ചന്‍
Oct 28, 2020, 09:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 28.10.2020) കോവിഡ് മുക്തനായി വിശ്രമിക്കുന്ന ബിഗ്ബി അമിതാഭ് ബച്ചനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി മകനും നടനുമായ അഭിഷേക് ബച്ചന്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പറയപ്പെടുന്ന അമിതാഭ് ബച്ചന്‍ ഡ്യൂപ്ലിക്കേറ്റ് ആയിരിക്കുമെന്ന് അഭിഷേക് വ്യക്തമാക്കി.

ശനിയാഴ്ച മുതല്‍ അദ്ദേഹം ചികിത്സയില്‍ ആണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ബച്ചന്‍ കുടുംബമോ ബന്ധപ്പെട്ടവരോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അഭിഷേക് രംഗത്തെത്തിയത്.
പിതാവ് ഇപ്പോള്‍ തന്റെ മുന്നില്‍ തന്നെ ഇരിക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് ഡ്യൂപ്ലിക്കേറ്റ് അമിതാഭായിരിക്കും എന്നാണ് അഭിഷേകിന്റെ പ്രതികരണം. പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുയായിരുന്നു അഭിഷേക്.
നേരത്തെ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 23 ദിവസത്തെ ചികിത്സയ്ക്ക് ശേഷം രോഗ മുക്തനായാണ് അദ്ദേഹം ആശുപത്രി വിട്ടത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.