ചിത്രത്തിന് കടപ്പാട് നല്‍കിയിരിക്കുന്നത് റോയല്‍ ചലഞ്ചേഴ്സിലെ സഹതാരവും ദക്ഷിണാഫ്രിക്കയുടെ മുന്‍ താരവുമായ എ ബി ഡിവില്ലിയേഴ്സിനാണ്. പ്രണയം തുളുമ്പുന്ന ചിത്രം സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. 

വിരാടും അനുഷ്‌കയും 2021 ജനുവരിയില്‍ കുഞ്ഞ് അതിഥിയെ പ്രതീക്ഷിച്ചിരിക്കുകയാണ്. യുഎഇയില്‍ പുരോഗമിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ശനിയാഴ്ച ഭര്‍ത്താവിനേയും ടീമിനേയും പ്രോത്സാഹിപ്പിക്കാന്‍ അനുഷ്‌ക ശര്‍മ ഗാലറിയില്‍ ഉണ്ടായിരുന്നു. ബാംഗ്ലൂര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ ഭാവിവധു ധനശ്രീ വര്‍മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിലും അനുഷ്‌ക ശര്‍മ ഉള്‍പ്പെടെയുള്ള റോയല്‍ ചലഞ്ചേഴ്സ് സപ്പോര്‍ട്ടേഴ്സ് പ്രത്യക്ഷപ്പെട്ടിരുന്നു.
ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച സീറോയുടെ റിലീസിന് ശേഷം അനുഷ്‌ക അഭിനയത്തില്‍ നിന്ന് തല്‍ക്കാലം മാറി നില്‍ക്കുകയാണ്. കത്രീന കൈഫും സീറോയില്‍ നല്ലൊരു കഥാപാത്രമായി അഭിനയിച്ചിരുന്നു. സീറോ റിലീസിന് ശേഷം അനുഷ്‌ക വിരാടിനൊപ്പം സമയം ചെലവഴിക്കുകയും തന്റെ നിര്‍മാണ കമ്പനിയായ ക്ലീന്‍ സ്ലേറ്റ് ഫിലിംസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു അടുത്തിടെ നിരൂപക പ്രശംസ നേടിയ പാടാല്‍ ലോക് നിര്‍മിച്ചു.
Keywords: AB de Villiers Turns Photographer for Virat Kohli & Anushka Sharma, Clicks Most Romantic Pic Ever, Dubai, News, Virat Kohli, IPL, Cricket, Sports, Cinema, Actress, Gulf, World.