Follow KVARTHA on Google news Follow Us!
ad

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അര്‍ബുദ രോഗത്തെ കീഴടക്കിയവരുടെ സംഗമം നടന്നു; ജനാബ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

# ഇന്നത്തെ വാര്‍ത്തകള്‍,# കേരള വാര്‍ത്തകള്‍, Kozhikode,News,Health,Health and Fitness,Cancer,Inauguration,Kerala,
കോഴിക്കോട്: (www.kvartha.com 22.10.2020) കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അര്‍ബുദ രോഗത്തെ കീഴടക്കിയവരുടെ സംഗമം നടന്നു. ജനാബ് മുനവ്വറലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു. സ്തനാര്‍ബുദ ബോധവത്കരണ മാസമായ പിങ്ക് ഒക്ടോബറിന്റെ ഭാഗമായാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അര്‍ബുദ രോഗവിമുക്തരായവരുടെ സംഗമം നടന്നത്. 

' രോഗത്തെ കീഴടക്കിയ വ്യക്തികളുടെ അനുഭവം പങ്കുവെക്കുന്നതിലൂടെ രോഗബാധിതര്‍ക്ക് ലഭിക്കുന്ന ആത്മവിശ്വാസം സമാനതകളില്ലാത്തതാണെന്ന' സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ജനാബ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.A meeting of cancer survivors was held at Aster Mims, Kozhikode; They were inaugurated by  Munavvar Ali Shihab Thangal, Kozhikode, News, Health, Health and Fitness, Cancer, Inauguration, Kerala

ബി ബി സി യുടെ ഇന്ത്യന്‍ സ്പോര്‍ട്സ് അവാര്‍ഡ് ജൂറിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂരിനെ ചടങ്ങില്‍ ആദരിച്ചു. നിരവധി പേര്‍ അനുഭവങ്ങല്‍ പങ്കുവെച്ച ചടങ്ങിന് ഡോ. സതീഷ് പത്മനാഭന്‍ സ്വാഗതവും, ഡോ. കെ വി ഗംഗാധരന്‍ അവതരണവും നടത്തി. ഡോ. ശ്രീലേഷ് കെ പി, ഡോ. അരുണ്‍ ചന്ദ്രശേഖരന്‍, ഡോ. അബ്ദുള്‍ മാലിക്, ഡോ. സജ്ന, കെ എം ബഷീര്‍ (മലബാര്‍ ഡെവലപ്പ്മെന്റ് ഫോറം), കെ സി എ സലീം, ഡോ. എബ്രഹാം മാമ്മന്‍, ഡോ. നൗഫല്‍ ബഷീര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ഡോ. സലീം വി പി നന്ദി പ്രകാശിപ്പിച്ചു.

Keywords: A meeting of cancer survivors was held at Aster Mims, Kozhikode; They were inaugurated by  Munavvar Ali Shihab Thangal, Kozhikode, News, Health, Health and Fitness, Cancer, Inauguration, Kerala.

Post a Comment