കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Oct 22, 2020, 19:07 IST
കോഴിക്കോട്: (www.kvartha.com 22.10.2020) അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അടിവാരം വള്ള്യാട് പാറക്കടവത്ത് കരുണാകര കുറുപ്പിന്റെ മകന്‍ കിഷോര്‍കുമാര്‍ (40) ആണ് മരിച്ചത്. ചങ്ങനാശ്ശേരിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു കിഷോര്‍.
കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവാവ്. വ്യാഴാഴ്ചയാണ് മരിച്ചത്. അമ്മ: ശോഭന. ഭാര്യ: സബിത കിഷോര്‍. മക്കള്‍: അമല്‍ കിഷോര്‍, അമയ കിഷോര്‍. സഹോദരന്‍: ജിതിന്‍ കുമാര്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.