പുതിയ സിനിമകളൊന്നും തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ല എന്നതും ആളുകള്‍ കുറയാന്‍ കാരണമായി. അടുത്ത ആഴ്ചയോടെ പുതിയ സിനിമകള്‍ റിലീസ് ചെയ്യുമെന്നും അതോടെ തിയറ്റര്‍ നിറയുമെന്നുമാണ് തിയറ്റര്‍ ഉടമകളുടെ പ്രതീക്ഷ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. സാനിറൈസര്‍ സൗകര്യം ഉണ്ടായിരിക്കണമെന്നും ഇടവിട്ടുള്ള ക്ലീനിംഗ് വേണമെന്നും നിബന്ധനകള്‍ ഉണ്ട്.

ഡെല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയിലെ തിയറ്ററില്‍ ഉച്ചയ്ക്കുള്ള ഷോയ്ക്ക് വെറും നാലു ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. 2.30-നുള്ള ഷോയ്ക്ക് അഞ്ചുപേരും. തിയറ്ററില്‍ പ്രവേശിക്കുന്നതിന് മുമ്പ് ശരീര താപനില പരിശോധിക്കും. കൂടാതെ പോപ് കോണ്‍ ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ യു വി സാനിറ്റൈസേഷന്‍ നടത്തും.
അഞ്ചാംഘട്ട അണ്‍ലോക്കിന്റെ ഭാഗമായാണ് തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. 50 ശതമാനം സീറ്റുകളില്‍ മാത്രമേ കാണികളെ പ്രവേശിപ്പിക്കൂ. ഉച്ചയ്ക്ക് 12 മണിമുതല്‍ എട്ടുമണി വരെയാണ് പ്രദര്‍ശന സമയം. മാസങ്ങള്‍ക്കിപ്പുറം നിയന്ത്രണങ്ങളോടെ സിനിമ തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും കേരളത്തില്‍ എന്നു തുറക്കുമെന്ന് തീരുമാനമായില്ല.
മാര്‍ച്ച് 11 മുതല്‍ തിയറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. കുറഞ്ഞ സീറ്റുകളുമായി തിയറ്ററുകള്‍ തുറക്കുന്നതു നഷ്ടമാകുമോയെന്ന ആശങ്കയ്ക്കു പുറമേ, വിനോദ നികുതി പോലുള്ള അധിക ബാധ്യതകളും തിയറ്റര്‍ ഉടമകള്‍ക്ക് ഭാരമാകുകയാണ്.
Keywords: 4 Arrive To Watch Movie In 150-Seat Delhi Theatre As Cinema Halls Reopen, New Delhi, News, Cinema, Theater, Lockdown, National.