ദുര്‍മന്ത്രവാദികളെന്നാരോപിച്ച് ഗ്രാമവാസികള്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി
Oct 30, 2020, 13:31 IST
റാഞ്ചി: (www.kvartha.com 30.10.2020) ദുര്‍മന്ത്രവാദികളെന്നാരോപിച്ച് ഗ്രാമവാസികള്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ കുന്ദി ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. നാല്‍പ്പത്തെട്ടുകാരനായ ബിര്‍സാ മുണ്ട, ഭാര്യ സുക്രുപുര്‍ത്തി(43), ഇരുപതുകാരിയായ മകള്‍ സോംവാര്‍ പുര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്.
ഗ്രാമത്തിലെ ഒരു നവജാതശിശു അടുത്തിടെ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മൂന്നംഗ കുടുംബത്തിനെതിരെയുള്ള ആക്രമണത്തിന് ഗ്രാമവാസികള്‍ പദ്ധതിയിട്ടത്. ഇവര്‍ മന്ത്രവാദം നടത്തിയതാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നായിരുന്നു ഗ്രാമവാസികളുടെ ആരോപണം. എന്നാല്‍ തങ്ങള്‍ മന്ത്രവാദം നടത്തിയില്ലെന്ന് ബിര്‍സാ മുണ്ട ആണയിട്ട് പറഞ്ഞെങ്കിലും ഗ്രാമവാസികള്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നായിരുന്നു മൂന്നുപേരെയും തട്ടിക്കൊണ്ടുപോയത്. കുടുംബാംഗങ്ങളെ കാണാനില്ലെന്ന വിവരം ബിര്‍സാ മുണ്ടയുടെ മറ്റൊരു മകളാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമവാസികളായ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. മറ്റുള്ളവര്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. അറസ്റ്റിലായവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദം ആരോപിച്ച് നേരത്തേയും കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്.
Keywords: 3 of Jharkhand family found dead, News, Local News, Dead, Dead Body, Family, Crime, Criminal Case, National.
മൂന്നാഴ്ചമുമ്പ് തട്ടിക്കൊണ്ടുപോയ ഇവരുടെ തലയില്ലാത്ത മൃതദേഹങ്ങള്‍ കഴിഞ്ഞദിവസമാണ് കണ്ടെത്തിയത് . തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ തൊട്ടടുത്തുനിന്ന് അറുത്തുമാറ്റിയ തലകളും കണ്ടെടുത്തു.

ഗ്രാമത്തിലെ ഒരു നവജാതശിശു അടുത്തിടെ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മൂന്നംഗ കുടുംബത്തിനെതിരെയുള്ള ആക്രമണത്തിന് ഗ്രാമവാസികള്‍ പദ്ധതിയിട്ടത്. ഇവര്‍ മന്ത്രവാദം നടത്തിയതാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നായിരുന്നു ഗ്രാമവാസികളുടെ ആരോപണം. എന്നാല്‍ തങ്ങള്‍ മന്ത്രവാദം നടത്തിയില്ലെന്ന് ബിര്‍സാ മുണ്ട ആണയിട്ട് പറഞ്ഞെങ്കിലും ഗ്രാമവാസികള്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നായിരുന്നു മൂന്നുപേരെയും തട്ടിക്കൊണ്ടുപോയത്. കുടുംബാംഗങ്ങളെ കാണാനില്ലെന്ന വിവരം ബിര്‍സാ മുണ്ടയുടെ മറ്റൊരു മകളാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമവാസികളായ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. മറ്റുള്ളവര്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. അറസ്റ്റിലായവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദം ആരോപിച്ച് നേരത്തേയും കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്.
Keywords: 3 of Jharkhand family found dead, News, Local News, Dead, Dead Body, Family, Crime, Criminal Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.