Follow KVARTHA on Google news Follow Us!
ad

കോവിഡ് -19 നിയമങ്ങള്‍ ലംഘിച്ചതിന് ഷാര്‍ജയിലെ തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ പിഴ ലഭിച്ചത് 21,000 പേര്‍ക്ക്

Fine, Covid-19, Police, 21,000 fined in Sharjah labour housing areas for flouting Covid-19 rules #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ  

ഷാര്‍ജ: (www.kvartha.com 18.10.2020) കഴിഞ്ഞ നാല് മാസത്തിനിടെ കോവിഡ് -19 നിയമങ്ങള്‍ ലംഘിച്ചതിന് ഷാര്‍ജയിലെ തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ പിഴ ലഭിച്ചത് 21,000 പേര്‍ക്കെന്ന് പോലീസ്. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ഷാര്‍ജ പൊലീസിന്റെ ലേബര്‍ അക്കൊമൊഡേഷന്‍ ഇന്‍സ്‌പെക്ഷന്‍ കമ്മിറ്റി നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ പിടികൂടിയത്. മേയ് 20 മുതല്‍ ഒക്ടോബര്‍ ഒന്നു വരെയുള്ള കണക്കുകളാണിതെന്ന് ഷാര്‍ജ പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍ല്‍ ഡയറക്ടര്‍ ജനറലും എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമായ ബ്രിഗേഡിയര്‍ ഡോ. അഹ്മദ് സഈദ് അല്‍ നൗര്‍ പറഞ്ഞു. ഇവയില്‍ 6,959 നിയമലംഘനങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയകളിലായിരുന്നു. 

News, World, Gulf, Sharjah, Labour Camp, Fine, Covid-19, Police, 21,000 fined in Sharjah labour housing areas for flouting Covid-19 rules


ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ ഭാഷകളില്‍ 1,70,089 ലഘുലേഖകളാണ് പോലീസ് വിതരണം ചെയ്തത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നതായി ശ്രദ്ധയില്‍പെടുമ്പോള്‍ അവ പൊതുജനങ്ങള്‍ തന്നെ അറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പോലീസ് പട്രോളിങ് കൂടുതല്‍ ശക്തമാക്കിയതായി നേരത്തെ തന്നെ പോലീസ് അറിയിച്ചിരുന്നു.

Keywords: News, World, Gulf, Sharjah, Labour Camp, Fine, Covid-19, Police, 21,000 fined in Sharjah labour housing areas for flouting Covid-19 rules

Post a Comment