ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കുന്നതിനിടെ കൂട്ടമായി എത്തിയ കുരങ്ങുകള്‍ ഓടിച്ചു; എട്ടാം ക്ലാസുകാരി വീടിന്റെ ടെറസില്‍ നിന്ന് വീണുമരിച്ചു
Oct 21, 2020, 16:01 IST
ലഖ്നൗ: (www.kvartha.com 21.10.2020) ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കുന്നതിനിടെ കൂട്ടമായി എത്തിയ കുരങ്ങുകള്‍ ഓടിച്ച 13 വയസ്സുകാരി വീടിന്റെ ടെറസില്‍ നിന്ന് വീണ് മരിച്ചു. യുപിയിലെ മുസാഫര്‍ നഗര്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് ദാരുണ സംഭവം.
ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കുന്നതിനായിട്ടാണ് എട്ടാം ക്ലാസുകാരി വീടിന്റെ മുകളില്‍ കയറിയത്. ഈ സമയത്ത് ഇവിടെയുണ്ടായിരുന്ന ഒരു കൂട്ടം കുരങ്ങന്മാര് പെണ്‍കുട്ടിക്ക് നേരെ വന്നു. ഇവരില്‍ നിന്ന് ഓടിരക്ഷപ്പെടാനുള്ള ശ്രമത്തില്‍ ടെറസില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.
മുസാഫര്‍ നഗറിലും ആഗ്രയിലും കുരങ്ങുകളുടെ ഭീഷണി പലപ്പോഴും ജീവന് നഷ്ടപ്പെടാന്‍ ഇടയാക്കുന്നു. 2018-ല്‍ ആഗ്രയില്‍ 12 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ കൈയില്‍ നിന്ന് കുരങ്ങ് തട്ടിയെടുത്ത ശേഷം കടിച്ചു കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ നവംബറില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഒരു കുരങ്ങ് കല്ല് താഴേക്കിട്ടതിനെ തുടര്‍ന്ന് നാല് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടിരുന്നു. മതാപിതാക്കള്‍ക്ക് ഒപ്പമുണ്ടായിരുന്ന കുഞ്ഞിന്റെ തലയിലേക്കാണ് കല്ല് വീണത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.