മന്ത്രി ഇ പി ജയരാജന്റെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ച്: സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

 


കണ്ണൂര്‍: (www.kvartha.com 14.09.2020) വ്യവസായ മന്ത്രിയുടെ മട്ടന്നൂര്‍ മണ്ഡലം എം എല്‍ എ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനു നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.

ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടെ അഴിമതി നടത്തുകയും സ്വപ്നയുടെ കൈയ്യില്‍ നിന്ന് കോടികള്‍ കമ്മീഷന്‍ വാങ്ങാന്‍ മകനെ ചുമതലപ്പെടുത്തുകയും ചെയ്ത വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഇ പി ജയരാജന്റെ മട്ടന്നൂരിലെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്.
മന്ത്രി ഇ പി ജയരാജന്റെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ച്: സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്


യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ വിനീഷ് ചുള്ളിയാന്‍, സന്ദീപ് പാണപ്പുഴ, ജില്ലാ സെക്രട്ടറി പ്രിനില്‍ മതുക്കോത്ത്, കെ എസ് യു ജില്ലാ സെക്രട്ടറി അന്‍സില്‍ വാഴപ്പിള്ളില്‍, പ്രവര്‍ത്തകരായ വിജേഷ്, ഹനീഫ എന്നിവര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്ക് പറ്റിയത് ഇവിരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.


Keywords:  Kannur, News, Kerala, Youth Congress, A.R Rahman, March, Gold, Smuggling, E.P Jayarajan,  Youth Congress march to Minister EP Jayarajan's office: Several injured in clashes
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia