സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള മന്ത്രിസഭയിലെ ആ രണ്ടാമന്‍ ആരെന്നല്ലേ? സൂചന നല്‍കി ജയശങ്കര്‍
Sep 16, 2020, 18:03 IST
തിരുവനന്തപുരം: (www.kvartha.com 16.09.2020) സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള മന്ത്രിസഭയിലെ ആ രണ്ടാമന്‍ ആരെന്നതിനെ കുറിച്ചുള്ള സൂചന നല്‍കി അഡ്വക്കേറ്റ് എ ജയശങ്കര്‍. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചിത്രം ഉള്‍പ്പെടെ പങ്കുവെച്ചാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മറ്റൊരു മന്ത്രി കൂടിയുണ്ടെന്ന ആരോപണം ഉയരുന്നതിനിടെ പരോക്ഷ 'സൂചന' നല്‍കി കവിതാ ശകലത്തിലൂടെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് ജയശങ്കര്‍ പങ്കുവെച്ചിരിക്കുന്നത്.
'സ്വര്‍ണ ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍, സ്വര്‍ഗസീമകള്‍ ഉമ്മവെയ്ക്കുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍..' എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി കടകംപള്ളിയുടെ ചിത്രം ഉള്‍പ്പെടെ പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ രണ്ടാമത്തെ മന്ത്രിയെ തനിക്ക് അറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചിരുന്നു. എന്നാല്‍ അക്കാര്യം താന്‍ പറയില്ലെന്നും സര്‍ക്കാര്‍ തന്നെ വ്യക്തമാക്കട്ടെ എന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
Keywords: Who is the second person in the cabinet involved in the gold smuggling case? Jayashankar hinted, Thiruvananthapuram, News, Politics, Facebook Post, Minister, Allegation, Trending, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.