നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന ഗര്‍ഭിണിയെ; ആണ്‍കുഞ്ഞാണോയെന്നറിയാന്‍ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറ് കീറി പരിശോധിച്ച ഭര്‍ത്താവ് അറസ്റ്റില്‍

ലഖ്‌നൗ: (www.kvartha.com 20.09.2020) പിറക്കാന്‍ പോവുന്നത് ആണ്‍കുഞ്ഞാണോയെന്ന് അറിയാന്‍ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറ് കീറി പരിശോധിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ശനിയാഴ്ച വൈകുന്നേരം ഉത്തര്‍പ്രദേശിലെ നേക്പൂരിലാണ് സംഭവമെന്ന് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു. അഞ്ച് പെണ്‍മക്കള്‍ ജനിച്ചശേഷം ഭാര്യ വീണ്ടും ഗര്‍ഭിണി ആയതോടെ ഇനി ഉണ്ടാവുന്നത് ആണ്‍കുഞ്ഞാണോയെന്ന് പരിശോധിക്കാന്‍ വേണ്ടിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. 

പന്നാലാല്‍ എന്നയാളാണ് മുപ്പത്തിയഞ്ചുകാരിയായ ഭാര്യയുടെ വയറ് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കീറിയത്. നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പ്രവീണ്‍ സിംഗ് ചൗഹാന്‍ അറിയിച്ചു. 

News, National, India, Uttar Pradesh, Lucknow, NDTV, Pregnant Woman, Case, Husband, Hospital, Police, FIR, Crime, UP Man finds rare method on wife's stomach


സംഭവത്തി അന്വേഷണം നടക്കുകയാണ്. അക്രമത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പരിശോധിക്കുമെന്നും പ്രവീണ്‍ സിംഗ് ചൗഹാന്‍ വ്യക്തമാക്കി. ബറേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നു. മകനെ വേണമെന്ന് അടിക്കടി പന്നാലാല്‍ പറഞ്ഞിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.

Keywords: News, National, India, Uttar Pradesh, Lucknow, NDTV, Pregnant Woman, Case, Husband, Hospital, Police, FIR, Crime, UP Man finds rare method on wife's stomach

Post a Comment

Previous Post Next Post