ഭാര്യയെയും ഭാര്യാ സഹോദരിയെയും ഭാര്യാ മാതാവിനെയും കൊന്ന് മൃതദേഹങ്ങളില്‍ 'ലൈംഗിക വൈകൃതം'; ക്രൂര കൊലപാതകം നടത്തിയ യുവാവ് പോലീസ് പിടിയില്‍

പാനിപ്പത്ത്: (www.kvartha.com 25.09.2020) മൂന്ന് കൊലപാതകങ്ങള്‍ നടത്തി മൃതദേഹങ്ങളില്‍ 'ലൈംഗിക വൈകൃതം' ചെയ്ത യുവാവ് പോലീസ് പിടിയില്‍. ഹരിയാനയിലെ പാനിപ്പത്തിലാണ് അതിക്രൂരമായ കൊല അരങ്ങേറിയത്. ഭാര്യയെയും ഭാര്യാ സഹോദരിയെയും ഭാര്യാ മാതാവിനെയും കൊന്ന കേസില്‍ നൂര്‍ ഹസന്‍ പിടിയിലായി.

സെപ്റ്റംബര്‍ ആറ്, ഏഴ്, എട്ട് ദിവസങ്ങളിലായിരുന്നു മൂന്നുപേരുടെയും ദുരൂഹ മരണം. തുടര്‍ന്ന് സെപ്തംബര്‍ 11ന് പാനിപ്പത്ത് ഡിഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പാനിപ്പത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് മൂന്ന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു. 

News, National, India, Death, Man, Arrested, Wife, Mother, Sister, Police, Case, Accused, Crime, Triple death in Panipat, Young man arrested


കൂര്‍ത്ത മുനയുള്ള ആയുധം കൊണ്ടാണ് ഇയാള്‍ ഭാര്യയേയും ഭാര്യ സഹോദരിയേയും കൊലപ്പെടുത്തിയത്. ഇവരുടെ ശരീരം വിവിധ ഇടങ്ങളില്‍ ഇട്ടതിന് ശേഷം സെപ്തംബര്‍ 8ന്  ഇയാള്‍ തന്റെ ഭാര്യ മാതാവിന്റെ ബുഷ്‌റാം ഗ്രാമത്തിലെ താമസസ്ഥലത്ത് എത്തി. തുടര്‍ന്ന് ഇവരെ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ മൃതദേഹം ഉപേക്ഷിക്കും മുന്‍പ് കത്തിച്ച് വികൃതമാക്കുവാനും ഇയാള്‍ ശ്രമിച്ചു.

ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് പ്രതിയെ ഇതിന് പ്രേരിപ്പിച്ചതെന്ന് പോലീസ്. വിവാഹേതര ബന്ധത്തിന് ഭാര്യക്ക് ഭാര്യയുടെ കുടുംബക്കാര്‍ ഒത്താശ ചെയ്ത് കൊടുക്കുന്നതായി യുവാവ് സംശയിച്ചിരുന്നതായി പോലീസ് പറയുന്നു.

ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും ഒപ്പം വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇയാള്‍ക്കെതിരെ ഐപിസി 302 കൊലപാതകം, ഐപിസി 201 തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു.

Keywords: News, National, India, Death, Man, Arrested, Wife, Mother, Sister, Police, Case, Accused, Crime, Triple death in Panipat, Young man arrested

Post a Comment

Previous Post Next Post