ജയില്‍ മോചിതരാവുന്ന ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്ന നടപടി തുടരുന്നു; രണ്ടാം ബാച്ചിലെ ആദ്യ വിമാനം റിയാദില്‍ നിന്നും ചെന്നൈയിലേക്ക് ഈ മാസം 24ന് പുറപ്പെടുമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി
Sep 20, 2020, 10:24 IST
റിയാദ്: (www.kvartha.com 20.09.2020) വിവിധ കേസുകളില്‍ പെട്ട് സൗദി അറേബ്യയില്‍ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്ന നടപടികള്‍ തുടരുന്നതായി ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ടാണ് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നത്. ഇങ്ങനെ മോചിതരായവരുടെ ആദ്യ ബാച്ചായ 500 പേരെ ഇക്കഴിഞ്ഞ മെയ് മാസം ഹൈദരാബാദിലേക്ക് കൊണ്ടുപോയിരുന്നു. ഇന്ത്യയിലെയും സൗദിയിലെയും വിവിധ ഏജന്‍സികളുടെ സഹായത്തോടെയാണിത്.
രണ്ടാം ബാച്ചിലെ ആദ്യ വിമാനം റിയാദില്‍ നിന്നും ചെന്നൈയിലേക്ക് ഈ മാസം 24ന് പുറപ്പെടും. റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നുമുള്ള അടുത്ത വിമാന ഷെഡ്യൂളുകള്‍ ഉടനെ പ്രഖ്യാപിക്കുമെന്നും എംബസി അറിയിച്ചു. കോണ്‍സുലേറ്റ് അധികൃതര്‍ സൗദി ജയില്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കോവിഡ് സംബന്ധിച്ച മുഴുവന്‍ മുന്‍കരുതലുകളും സ്വീകരിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ജയില്‍ മോചിതരുടെ രണ്ടാം ബാച്ചിനെ നാട്ടിലെത്തിക്കുന്നതിനായി വിമാന ടിക്കറ്റുകളും നാട്ടിലെത്തിയാല്‍ ക്വാറന്റീന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നതിനായി റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ഇന്ത്യന്‍ വിദേശകാര്യ വകുപ്പും പദ്ധതികള്‍ തയ്യാറാക്കി വരികയാണെന്ന് എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.