10 വര്‍ഷമായി ലൈംഗിക പീഢനം, ഇളയസഹോദരിയെയും പീഢിപ്പിക്കാന്‍ ശ്രമം, ഗാര്‍ഹിക പീഢനത്തിന് ഇരയായ അമ്മയ്ക്ക് മക്കളുടെ ദുരിതം പുറത്തുപറയാന്‍ ധൈര്യമില്ല; കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവിനെതിരെ ലൈംഗിക പീഢന പരാതിയുമായി 23കാരി

 


ജയ്പൂര്‍: (www.kvartha.com 26.09.2020) 10 വര്‍ഷമായി ലൈംഗിക പീഡനം, ഇളയസഹോദരിയെയും പീഡിപ്പിക്കാന്‍ ശ്രമം, ഗാര്‍ഹിക പീഡനത്തിന് ഇരയായ അമ്മയ്ക്ക് മക്കളുടെ ദുരിതം പുറത്തുപറയാന്‍ ധൈര്യമില്ല; ഇന്ത്യന്‍ റയില്‍വെ ഉദ്യോഗസ്ഥനായ പിതാവിനെതിരെ ലൈംഗിക പീഡനപരാതിയുമായി 23കാരി. രാജസ്ഥാനിവലെ കോട്ട സ്വദേശിയായ 23 കാരിയാണ് കഴിഞ്ഞ പത്തുവര്‍ഷമായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

10 വര്‍ഷമായി ലൈംഗിക പീഢനം, ഇളയസഹോദരിയെയും പീഢിപ്പിക്കാന്‍ ശ്രമം, ഗാര്‍ഹിക പീഢനത്തിന് ഇരയായ അമ്മയ്ക്ക് മക്കളുടെ ദുരിതം പുറത്തുപറയാന്‍ ധൈര്യമില്ല; കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവിനെതിരെ ലൈംഗിക പീഢന പരാതിയുമായി 23കാരി




പിതാവ് തന്റെ ഇളയസഹോദരിയെയും ലൈംഗികമായി പീഡിപ്പിക്കാന്‍ പലതവണ ശ്രമിച്ചുവെന്നും ഇവര്‍ പരാതിയില്‍ വ്യക്തമാക്കുന്നു. തന്റെ അമ്മയ്ക്ക് ഇതെല്ലാം അറിയാമെന്നും എന്നാല്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായ അമ്മയ്ക്ക് മക്കള്‍ അനുഭവിക്കുന്ന ദുരിതം പുറത്തുപറയാന്‍ ധൈര്യമില്ലെന്നും യുവതി പറഞ്ഞു. ഭേംഗഞ്ജ്മാണ്ഡി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പിതാവ് വീട്ടില്‍ വച്ച് തുടര്‍ച്ചയായി പിഡിപ്പിച്ചുവെന്നും പോസ്റ്റിംഗ് ലഭിച്ച സ്ഥലത്തുനിന്നെല്ലാം പീഡിപ്പിച്ചുവെന്നും യുവതി വെളിപ്പെടുത്തി.
 
യുവതിയുടെ പരാതിയില്‍ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസ് പിതാവിനെ ചോദ്യം ചെയ്യാനായി പിടികൂടി. എന്നാല്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. യുവതിയെ വൈദ്യപരിസോധന നടത്തി, യുവതിയുടെ മൊഴി സെപ്തംബര്‍ 28ന് മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തും.

Keywords: News, National, India, Jaipur, Case, Father, Daughter, Case, Police, Molestation, Government Employee, Rajasthan: Woman accuses father of molestation her for 10 years.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia