എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് വാങ്ങിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫിഷ്യന്‍സി അവാര്‍ഡ്, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഗ്രേഡ് നിബന്ധനയില്ല

തിരുവനന്തപുരം: (www.kvartha.com 15.09.2020) ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫിഷ്യന്‍സി അവാര്‍ഡ് നല്‍കുന്നു. എസ് എസ് എല്‍ സി, പ്ലസ് ടു (കേരള, സി ബി എസ് സി, ഐ സി എസ് സി)  പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് വാങ്ങിയ കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ 5000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കും. 

എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ വിജയിച്ചാല്‍ മാത്രം മതി. ഇവര്‍ക്ക് ഗ്രേഡ് നിബന്ധനയില്ല. 40 ശതമാനമോ കൂടുതലോ ഭിന്നശേഷിത്വം ഉളളതും, 2020 ല്‍ നടന്ന പരീക്ഷ എഴുതി പാസ്സായവരുമായിരിക്കണം. 

News, Kerala, State, Thiruvananthapuram, Education, Disability, Students, SSLC, Plus Two, Examination, Proficiency Award, Proficiency Award for students with disabilities who have obtained B grade or above in all subjects in SSLC and Plus Two examinations

അപേക്ഷ നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 30ന് വൈകിട്ട് അഞ്ച് വരെ. 

(ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി മാത്രമേ സ്വീകരിക്കൂ. നെറ്റില്‍ നിന്നും ലഭിച്ച മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി സ്വീകരിക്കില്ല.) അപേക്ഷഫോം www.hpwc.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471-2347768, 7152, 7153, 7156.

Keywords: News, Kerala, State, Thiruvananthapuram, Education, Disability, Students, SSLC, Plus Two, Examination, Proficiency Award, Proficiency Award for students with disabilities who have obtained B grade or above in all subjects in SSLC and Plus Two examinations

Post a Comment

Previous Post Next Post