ടിക് ടോക്ക് താരം മരിച്ചതായി ഭാര്യയുടെ വിഡിയോ കോള്‍; വാര്‍ത്തയറിഞ്ഞ് ആരാധകര്‍ വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച!

ഇസ്ലാമാബാദ്: (www.kvartha.com 18.09.2020) ടിക് ടോക്ക് താരം മരിച്ചതായി ഭാര്യയുടെ വിഡിയോ കോള്‍. ടിക് ടോകില്‍ ഏകദേശം 2.5 മില്യണ്‍ ഫോളോവേഴ്സുള്ള പാകിസ്ഥാന്‍ ടിക് ടോക് താരം ആദില്‍ രാജ്പുത്തിന്റെ ഭാര്യ ഫറ ആദിലാണ് ഭര്‍ത്താവിന്റെ മരണ വാര്‍ത്ത ടിക് ടോക് വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്. എന്നാല്‍ താരത്തിന്റെ മരണവാര്‍ത്ത ഒരു പബ്ലിസിറ്റി സ്റ്റണ്ടായിരുന്നുവെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്. പബ്ലിസിറ്റി നേടാന്‍ ആദില്‍ ഭാര്യയെ കൊണ്ട് വീഡിയോയിലൂടെ മരണവാര്‍ത്ത ചെയ്യാന്‍ പറയുകയായിരുന്നിരിക്കാം എന്നും ഇവര്‍ പറയുന്നു. 

'ആദില്‍ ഇനി നമുക്കൊപ്പമില്ല' എന്ന് കണ്ണീരോടെയാണ് ടിക് ടോക് വീഡിയോയിലൂടെ ആദില്‍ രാജ്പുതിന്റെ ഭാര്യ ആരാധകരെ അറിയിച്ചത്. തനിക്കൊരു ഫോണ്‍കോള്‍ ലഭിച്ചെന്നും ആദിലിന് അപകടം സംഭവിച്ചെന്നും അദ്ദേഹം മരിച്ചെന്നുമാണ് ഭാര്യ ടിക് ടോക്കിലൂടെ അറിയിച്ചത്. ഇതോടെ വിഡിയോ വൈറലായി. പ്രാദേശിക മോസ്‌കില്‍ ആദിലിന്റെ മരണവാര്‍ത്ത ആചാരപരമായി അനൗണ്‍സ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നിരവധി ആരാധകര്‍ ആദിലിന്റെ വീട്ടിലെത്തി. അപ്പോള്‍ ആദിലിനെ ജീവനോടെ കാണുകയും ചെയ്തു.


എന്നാല്‍, ഇതിനു പിന്നാലെ താരം ജീവനോടെയുണ്ടെന്നുള്ള വാര്‍ത്തയുമായി ഫറ വീണ്ടുമെത്തി. 'ആദിക്ക് അള്ളാ മറ്റൊരു ജീവിതം കൂടി നല്‍കിയിരിക്കുന്നു. ആദില്‍ തല കറങ്ങി വീണെന്നും അപ്പോള്‍ മരിച്ചെന്ന് വിചാരിക്കുകയായിരുന്നുവെന്നും ഫറ രണ്ടാമത് അപ് ലോഡ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. പിന്നാലെ അടുത്തൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തലയില്‍ ബാന്‍ഡേജോടു കൂടി ആദില്‍ ഇരിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. എന്നാല്‍, ആരാധകര്‍ ഇതിനെതിരെ ശക്തമായി രംഗത്തെത്തി. പ്രശസ്തി നേടേണ്ടത് ഇങ്ങനെയല്ലെന്നാണ് ആരാധകരുടെ വാദം. 

Keywords: Pakistan TikTok star fakes his own death, irks fans, Islamabad,News,Entertainment,Dead,Wife,Twitter,World.

Post a Comment

Previous Post Next Post