12 കോടിയുടെ ഓണം ബംബർ ടിക്കറ്റ് വിറ്റ അളഗർ സ്വാമിക്ക് സന്തോഷവും അമ്പരപ്പും; ആ ഭാഗ്യവാൻ ആര്?

കൊച്ചി: (www.kvartha.com 20.09.2020) 'വിറ്റത്‌ നാന്‍ താന്‍...ആനാല്‍ അത്‌ യാരെന്ന്‌ തെരിയാത്‌'... തനിക്കുനേരെ തിരിഞ്ഞ ക്യാമറകളെ അമ്പരപ്പോടെ നോക്കി അളഗര്‍സ്വാമി പറഞ്ഞു. ഇത്തവണത്തെ ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി നേടിയ TB173964 എന്ന ടിക്കറ്റ്‌ വിറ്റത്‌ അളഗര്‍സ്വാമിയാണ്‌. എന്നാല്‍, ആരാണ്‌ ടിക്കറ്റെടുത്തതെന്ന്‌ ഈ അറുപത്തെട്ടുകാരന് ഓര്‍മയില്ല. ഞായറാഴ്ച രാവിലെയാണ് നറുക്കെടുത്തത്. 50 ലക്ഷവും 10 ലക്ഷവും വീതമാണ് രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള സമ്മാനം.


TA 738408, TB 474761, TC 570941, TD 764733, TE 360719, TG 787783 എന്നീ നമ്പറുകൾക്ക് രണ്ടാം സ്ഥാനവും TA 384157, TB 508969, TC 267297, TD 346104, TE 278977, TG 586641, TA 404617, TB 129322 ഈ നമ്പറുകൾ മൂന്നാം സ്ഥാനവും ലഭിച്ചു. നറുക്കെടുപ്പ് പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ വിജയികൾ ടിക്കറ്റുകൾ ഐഡി പ്രൂഫ് സഹിതം തെളിവുകളോടെ ഒരു ബാങ്കിലേക്കോ സർക്കാർ ലോട്ടറി ഓഫീസിലേക്കോ സമർപ്പിക്കണം.
കൊച്ചി കടവന്ത്രയില്‍ തട്ടുകട ഉണ്ടാക്കിയാണ്‌ അളഗര്‍സ്വാമി ലോട്ടറി വില്‍പന നടത്തുന്നത്‌. യാത്രക്കാരാണ്‌ കൂടുതലും ടിക്കറ്റ്‌ എടുക്കുന്നത്‌, എന്നതിനാല്‍ ആളെ ഓര്‍ക്കുക എളുപ്പമല്ലെന്ന്‌ സമീപത്ത്‌ കച്ചവടം നടത്തുന്ന മറ്റുള്ളവരും പറയുന്നു. അളഗര്‍സ്വാമി കൈമലര്‍ത്തിയതോടെ ഓണം ബമ്പര്‍ ഭാഗ്യവാനെ തേടിയുള്ള അന്വേഷണം തുടരുകയാണ്‌. പത്തുവര്‍ഷത്തിലേറെയായി അളഗര്‍സ്വാമി ലോട്ടറി വില്‍പന നടത്തുന്നു. ചെറുസംഖ്യകളല്ലാതെ ഇത്രയും വലിയ തുക ഇദ്ദേഹം വിറ്റ ടിക്കറ്റിന്‌ ലഭിക്കുന്നത്‌ ആദ്യമായാണ്‌.


വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ തമിഴ്‌നാട്‌ ഡിണ്ടിഗലില്‍ നിന്ന്‌ ജോലി തേടി കേരളത്തില്‍ എത്തിയതാണ്‌ ഇദ്ദേഹം. പറമ്പിലും മറ്റും പണിയെടുത്തായിരുന്നു ഉപജീവനം. ഒടുവില്‍ കായികാധ്വാനത്തിന്‌ വയ്യാതായപ്പോള്‍ ലോട്ടറി വില്‍പനയിലേക്ക്‌ തിരിയുകയായിരുന്നു.Keywords: Kochi, Ernakulam, Kerala, News, Lottery, Lottery Seller, sales, Onam, Ticket, Winner, Onam bumper tickets winner not found yet

Post a Comment

Previous Post Next Post