Follow KVARTHA on Google news Follow Us!
ad

ജലീലിന് ക്ലീന്‍ ചിറ്റില്ല, ഇ ഡി വീണ്ടും ചോദ്യം ചെയ്യും; ജയരാജന്റെ മകനും അന്വേഷണ പരിധിയില്‍

മന്ത്രി കെ ടി ജലീലിന് ക്ലീന്‍ ചിറ്റില്ല. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് Kochi, News, Politics, Minister, Probe, Report, Trending, Kerala,
കൊച്ചി: (www.kvartha.com 15.09.2020) മന്ത്രി കെ ടി ജലീലിന് ക്ലീന്‍ ചിറ്റില്ല. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മേധാവിയുടെ സ്ഥിരീകരണം. മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന മട്ടില്‍ വരുന്ന വാര്‍ത്തകളെ നിഷേധിച്ചു കൊണ്ടാണ് ഇഡി മേധാവി ഇക്കാര്യം അറിയിച്ചത്. മന്ത്രിക്കെതിരായ ചോദ്യം ചെയ്യല്‍ അവസാനിച്ചിട്ടില്ലെന്നു മാത്രമല്ല, അദ്ദേഹം അന്വേഷണ പരിധിയിലാണെന്നും ഇഡി വ്യക്തമാക്കി. നിലവില്‍ മന്ത്രിയില്‍നിന്നു ലഭിച്ച മൊഴി വിലയിരുത്തിയ ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുക.

മന്ത്രിയുടെ സ്വകാര്യ സ്വത്ത് സമ്പാദനത്തിനു പുറമേ മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടോ എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരാനുള്ള സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7.30നാണ് ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ആദ്യം എത്തിയത്. 11 മണി വരെ ഓഫീസില്‍ തുടര്‍ന്നു. പിന്നീട് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. ഉച്ചവരെ ചോദ്യം ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രി ഈ ദിവസങ്ങളില്‍ നല്‍കിയ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നും പല ചോദ്യങ്ങള്‍ക്കും ഉത്തരം കൃത്യമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

No clean chit; ED to interrogate KT Jaleel again, Kochi, News, Politics, Minister, Probe, Report, Trending, Kerala

മൊഴി ഇതിനകം ഇഡി കേന്ദ്ര മേധാവിക്ക് കൈമാറിയിട്ടുണ്ട്. ഇത് വ്യക്തമായി പരിശോധിച്ച ശേഷം വ്യക്തത വരാനുള്ള കാര്യങ്ങള്‍ മന്ത്രിയില്‍ നിന്ന് ചോദിച്ചറിയും എന്നാണ് വിവരം. ജലീലില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയാനാണ് മന്ത്രിയെ ഇഡി വിളിച്ചത് എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ അല്ലെന്നും നയതന്ത്ര ബാഗേജുകള്‍ വഴി സ്വര്‍ണം കടത്തിയോ എന്നത് ഉള്‍പ്പടെയുള്ള വിവരങ്ങളാണ് മന്ത്രിയില്‍ നിന്ന് ഇഡി ചോദിച്ച് അറിയുന്നത് എന്നാണ് വ്യക്തമാകുന്നത്.

അതിനടെ മന്ത്രി ഇ പി ജയരാജന്റെ മകനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ അന്വേഷണ സംഘങ്ങള്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ ഇഡി വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.

Keywords: No clean chit; ED to interrogate KT Jaleel again, Kochi, News, Politics, Minister, Probe, Report, Trending, Kerala.

Post a Comment