ചങ്കിടിപ്പ് വര്‍ദ്ധിപ്പിച്ച് കൊണ്ട് വാക്കറില്‍ ഇരുന്ന കുഞ്ഞ് റോഡിലേക്ക് ഉരുണ്ടു നീങ്ങി; ആകസ്മികമായി റോഡിലെത്തിയ ബൈക്ക് യാത്രികന്‍ ഞെട്ടി, ഒരു നിമിഷം പാഴാക്കാതെ യാത്രക്കാരന്‍ ചെയ്തത് കണ്ട് കയ്യടിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ
Sep 24, 2020, 10:22 IST
ബൊഗോട്ട: (www.kvartha.com 24.09.2020) ചങ്കിടിപ്പ് വര്‍ദ്ധിപ്പിച്ച് കൊണ്ട് വാക്കറില്‍ ഇരുന്ന കുഞ്ഞ് റോഡിലേക്ക് ഉരുണ്ടു നീങ്ങിയപ്പോള്‍ രക്ഷകനായി എത്തിയത് അതുവഴി ആകസ്മികമായി വന്ന ബൈക്ക് യാത്രികന്‍. കൊളംബിയയിലെ ഫ്‌ലോറന്‍സിയയില്‍ നടന്ന സംഭവത്തില്‍ കുഞ്ഞിനെ സാഹസികമായി രക്ഷിക്കുന്ന ബൈക്ക് യാത്രികന്റെ വീഡിയോ വൈറലാകുന്നു. സോഷ്യല്‍ മീഡിയയുടെ വലിയ കൈയ്യടിയാണ് യാത്രക്കാരന്റെ സന്ദര്‍ഭോചിതമായ ഇടപെടലിന് ലഭിച്ചിരിക്കുന്നത്.
ചരിഞ്ഞ പ്രദേശത്തിന്റെ ഒരു വശത്തുനിന്നും അതിവേഗത്തില്‍ ഉരുണ്ടു വരുന്ന വാക്കറിലുള്ള കുഞ്ഞ് റോഡ് മുറിച്ചു കടന്നു പോകുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെയാണ് ഒരു ബൈക്ക് യാത്രികന്‍ അതുവഴിയെത്തുന്നത്. ബൈക്ക് നിര്‍ത്താന്‍ പോലും നില്‍ക്കാതെ അയാള്‍ വാക്കറിന് പിറകെ ഓടി തടഞ്ഞു നിര്‍ത്തുകയായിരുന്നു. പിന്നാലെ കുഞ്ഞിനെ വാരിയെടുത്ത് മാറോടണയ്ക്കുന്നതും വീഡിയോയില്‍ കാണാം. അപ്പോഴേക്കും വാക്കറിനെ പിന്നാലെ ഒരു സ്ത്രീയും അവിടെക്കെത്തിയിരുന്നു. കുഞ്ഞിനെ അവര്‍ക്ക് കൈമാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Speechless! #Superhuman pic.twitter.com/XIZEy7hy8Y
— Vibhinna Ideas (@Vibhinnaideas) September 19, 2020
ചിന്തിക്കാന്‍ പോലും ഒരുനിമിഷം പാഴാക്കാതെ ആ ബൈക്കുകാരന്‍ നടത്തിയ ഇടപെടലിനെ പ്രശംസിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.