പീലിമോള്‍ മാത്രമല്ല, പെരിന്തല്‍മണ്ണ, തിരൂര്‍ക്കാട് മുഴുവന്‍ ഞെട്ടി; അഞ്ചാം പിറന്നാളിന് കേക്ക് മുറിക്കാന്‍ തുടങ്ങുന്ന പീലിമോള്‍ക്ക് കിടിലന്‍ കേക്കും, പുത്തനുടുപ്പും സമ്മാനങ്ങളുമായി അതാ നില്‍ക്കുന്നു സാക്ഷാല്‍ മമ്മൂട്ടി

പെരിന്തല്‍മണ്ണ : (www.kvartha.com 12.09.2020) മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ പങ്കെടുക്കാന്‍ പറ്റിയില്ലെന്നു പറഞ്ഞു വാവിട്ട് കരഞ്ഞു സോഷ്യല്‍ മീഡിയയില്‍ തരങ്കമായ പീലിമോള്‍ ഇപ്പോള്‍ ശരിക്കും ഞെട്ടിയിരിക്കയാണ്. പീലിമോള്‍ മാത്രമല്ല, ശരിക്കും പെരിന്തല്‍മണ്ണ, തിരൂര്‍ക്കാട് മുഴുവന്‍ ഞെട്ടി. അഞ്ചാം പിറന്നാളിന് കേക്ക് മുറിക്കാന്‍ തുടങ്ങുന്ന അതേ നേരത്തു തന്നെ, അതാ വരുന്നു കൊച്ചിയില്‍ നിന്നും രണ്ടു പേര്‍. കയ്യില്‍ ഒരു കിടിലന്‍ കേക്ക്, പുത്തനുടുപ്പും സമ്മാനങ്ങളും ഒക്കെയായി. എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാകാതെ പകച്ചു നിന്ന പീലി മോളുടെ വീട്ടുകാര്‍ കേക്കില്‍ എഴുതിയ വാക്കുകള്‍ കണ്ട് ശരിക്കും ഞെട്ടി. 'ഹാപ്പി ബര്‍ത്ത്‌ഡേയ് പീലിമോള്‍ , വിത്ത് ലവ് മമ്മൂട്ടി '.

തന്റെ ജന്മദിനത്തില്‍ 'കരഞ്ഞു വാശി പിടിച്ച ' കുസൃതികുടുക്കയെ മലയാളത്തിന്റെ വല്യേട്ടന്‍ നെഞ്ചോടു ചേര്‍ക്കുന്ന രംഗങ്ങള്‍ക്കാണ് എല്ലാവരും സാക്ഷി ആയത്. പിന്നീട് വീട്ടുകാര്‍ തയ്യാറാക്കി വച്ച കേക്ക് പിതാവ് ഹമീദ് തന്നെ മാറ്റി വച്ച്, മമ്മൂക്ക സമ്മാനിച്ച കേക്ക് തന്നെ മുറിച്ചു ആഘോഷിക്കുന്ന രംഗങ്ങളാണ് കണ്ടത്. അപ്പോഴേക്കും ദേ വരുന്നൂ സാക്ഷാല്‍ മെഗാസ്റ്ററിന്റ വീഡിയോ കോള്‍. മമ്മൂക്കയെ കണ്ടതും പീലി നാണം കുണുങ്ങി. കൊച്ചിയിലെ യുവ ഫാഷന്‍ ഡിസൈനാറായ ബെന്‍ ജോണ്‍സണ്‍ പ്രത്യേകം നെയ്‌തെടുത്ത മനോഹരമായ ഉടുപ്പും അദ്ദേഹം കൊടുത്തു വിട്ടിരുന്നു.

Mammootty's surprise Birthday Gift To A Kid, News, Cinema, Mammootty, Birthday Celebration, Family, Lifestyle & Fashion, Child, Kerala

അങ്കമാലി ചമ്പന്നൂര്‍ സ്വദേശികളായ ജോസ് പോളും ബിജു പൗലോസും ആണ് മമ്മൂട്ടിയുടെ സമ്മാനങ്ങളുമായി പെരിന്തല്‍മണ്ണയില്‍ എത്തിയത് . കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനായിരുന്നു മമ്മൂട്ടിയുടെ ജന്മദിനം. മമ്മൂട്ടി കേക്കുമുറിക്കുന്ന ചിത്രങ്ങളൊക്കെ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇത് കാണാനിടയായ പീലി എന്ന് വിളിക്കുന്ന ദുആ മാതാപിതാക്കള്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ അവര്‍ മമ്മൂട്ടിയുടെ ജന്മദിന ആഘോഷത്തിന് പോയതാണ് എന്ന് കരുതിയാണ് കരഞ്ഞു വഴക്കുണ്ടാക്കിയത്. ആ വീഡിയോ ശ്രദ്ധയില്‍ പെട്ട മമ്മൂട്ടിയാകട്ടെ അതു സോഷ്യല്‍ മീഡിയയില്‍ പങ്കു വക്കുകയും ചെയ്തു. ഇതോടെ ദുആ താരം ആയി. ഹമീദ് - സജ്‌ല ദാമ്പതികളുടെ ഏക മകള്‍ ആണ് ദുആ എന്ന പീലി.

Keywords: Mammootty's surprise Birthday Gift To A Kid, News, Cinema, Mammootty, Birthday Celebration, Family, Lifestyle & Fashion, Child, Kerala.

Post a Comment

Previous Post Next Post