അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മക്കളെ കാണാന്‍ ദുബൈയില്‍ നിന്ന് സഞ്ജയ് ദത്ത് പറന്നെത്തി; ഭാര്യ മാന്യത ചിത്രം പങ്കുവെച്ചു

ദുബൈ: (www.kvartha.com 18.09.2020) അര്‍ബുദ ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ നടന്‍ സഞ്ജയ് ദത്ത് മക്കളെ കാണാന്‍ ദുബൈയിലേക്ക് പറന്നെത്തി. ഭാര്യ മാന്യതയ്‌ക്കൊപ്പമാണ് ചികിത്സയ്ക്ക് ശേഷം മടങ്ങിവന്നത്. മക്കളായ ഷഹ്‌റാന്‍, ഇക്ര എന്നിവര്‍ക്കൊപ്പം ഇരുവരും സന്തോഷമായിരിക്കുന്ന ചിത്രം മാന്യത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

ആരാധകര്‍ വലിയ സന്തോഷത്തോടെയാണ് അതിനെ വരവേറ്റത്. 'കുടുംബത്തിന് സമ്മാനം നല്‍കിയതിന് ദൈവത്തോട് നന്ദി പറയുന്നു. പരാതിയും പരിഭവങ്ങളുമില്ല. എന്നും ഇങ്ങനെ ഇരുന്നാല്‍ മതി- മാന്യത ഫോട്ടോയുടെ താഴെ കുറിച്ചു. ലോക്ഡൗണ്‍ കാലത്ത് മാന്യതയും കുടുംബങ്ങളും ദുബൈയിലായിരുന്നു. സഞ്ജയ് ദത്തിന് സുഖമില്ലാതായതോടെ മാന്യത മുംബൈയിലേക്ക് വരുകയായിരുന്നു. പിന്നീടാണ് സഞ്ജയ് ദത്ത് അമേരിക്കയിലേക്ക് പോയത്.


 
ശ്വാസ തടസ്സത്തെ തുടര്‍ന്ന് താരത്തെ ആഗസ്റ്റില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കായി കുറച്ചുനാള്‍ അവധിയെടുക്കുകയാണെന്ന് 11ന് താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. എന്നാല്‍ എന്താണ് അസുഖമെന്ന് 61കാരനായ താരമോ കുടുംബാംഗങ്ങളോ വെളിപ്പെടുത്തിയില്ല. വ്യാപാര നിരീക്ഷകനായ കൊമാല്‍ നാഹ്തയാണ് ദത്തിന് ശ്വാസകോശ അര്‍ബുദമാണെന്ന് ലോകത്തോട് പറഞ്ഞത്. 

ട്വിറ്ററിലൂടെയായിരുന്നു അത്. അതിന് ശേഷം രോഗാവസ്ഥ മോശമാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ നിര്‍മാതാവും സുഹൃത്തുമായ രാഹുല്‍ മിത്ര രംഗത്തെത്തി. പരിശോധനകള്‍ നടക്കുന്നേ ഉള്ളെന്നും. രോഗം ഏത് സ്‌റ്റേജിലാണെന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രോഗവിവരങ്ങളെ കുറിച്ച് സഞ്ജയ് ദത്ത് പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പറഞ്ഞു. കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും എന്നെ സ്‌നേഹിക്കുന്നവര്‍ വിഷമിക്കരുതെന്നും ആവശ്യമില്ലാത്ത വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും താമസിക്കാതെ തിരിച്ചുവരുമെന്നും വ്യക്തമാക്കിയിരുന്നു. 

മുംബൈയിലെ കോഹ് ലി ബെന്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷമാണ് താരം അമേരിക്കയിലേക്ക് പോയത്. സഠക് ടൂവിലാണ് സഞ്ജയ് അവസാനം അഭിനയിച്ചത്. പൂജാഭട്ടായിരുന്നു നായിക. കെ.ജി.എഫ് ടു, തോര്ഡബാസ്, പൃഥ്വിരാജ്, ഷംഷേരാ ആന്‍ഡ് ബുജ്: ദ പ്രൈഡ് ഓഫ് ഇന്ത്യ എന്നിവയാണ് താരം കരാറൊപ്പിട്ട പുതിയ ചിത്രങ്ങള്‍. 

Keywords: Maanayata Dutt shares heart warming photo of Sanjay Dutt reuniting with kids in Dubai, Sanjay Dutt, Dubai, Mumbai, America, Cancer, Treatment, Prithviraj, Family, Bollywood, Friends.

Post a Comment

Previous Post Next Post