മുടി പോയ പോക്കേ..! എബ്രഹാം ലിങ്കന്റെ തലമുടി ലേലത്തില്‍ പോയത് 81,000 ഡോളറിന്

ബോസ്റ്റണ്‍: (www.kvartha.com 14.09.2020) എബ്രഹാം ലിങ്കന്റെ തലമുടി ലേലത്തില്‍ പോയത് ഞെട്ടിപ്പിക്കുന്ന വിലയ്ക്ക്. 1865-ല്‍ വധിക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ തലമുടി 81,000 ഡോളറിനാണ് ലേലത്തില്‍ പോയത്. ഇതിനോടൊപ്പം ലിങ്കന്റെ മരണം അറിയിച്ചുകൊണ്ടുള്ള ടെലിഗ്രാമും ഉള്‍പ്പെട്ടിരുന്നു. ബോസ്റ്റണ്‍ ആര്‍ ആര്‍ ഓക്ഷന്‍ ശനിയാഴ്ചയാണ് ലേലത്തിന്റെ വിവരം പുറത്തുവിട്ടത്. എന്നാല്‍ പിടിച്ച വ്യക്തിയുടെ വിശദവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

വാഷിങ്ടണ്‍ ഫോര്‍ഡ്‌സ് തിയേറ്ററില്‍ വെച്ച് ജോണ്‍ വില്‍ക്കിസ് ബൂത്താണ് എബ്രഹാം ലിങ്കനു നേരെ നിറയൊഴിച്ചത്. ലിങ്കന്റെ ശരീരം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനിടെ രണ്ടു ഇഞ്ച് വലിപ്പമുള്ള തലമുടി നീക്കം ചെയ്തു. അമേരിക്കയുടെ 16-ാമതു പ്രസിഡന്റായിരുന്ന ലിങ്കന്റെ ഭാര്യ മേരി ടോമ്പ് ലിങ്കന്റെ കുടുംബാംഗം ഡോ. ടോഡിന്റെ കസ്റ്റഡിയിലായിരുന്നു നീക്കം ചെയ്ത മുടി.

News, World, America, Boston, Abraham Lincoln, Hair, Sell, President, Death, Lock of Abraham Lincoln's hair sells for more than $81,000


News, World, America, Boston, Abraham Lincoln, Hair, Sell, President, Death, Lock of Abraham Lincoln's hair sells for more than $81,000


1945 വരെ ഇവരുടെ കസ്റ്റഡിയില്‍ തന്നെയായിരുന്നുവെന്ന് ഡോ. ടോഡിന്റെ മകന്‍ ജെയിംസ് ടോമ്പ് പറഞ്ഞു. 1999-ലാണ് നീക്കം ചെയ്ത മുടി ആദ്യമായി വില്പന നടത്തിയതെന്ന് ഓക്ഷന്‍ ഹൗസ് പറയുന്നു. 75,000 ഡോളറാണ് പ്രതീക്ഷിച്ചതെങ്കിലും 81,000 ഡോളറിനാണ് ലേലത്തില്‍ പോയതെന്ന് ആര്‍ ആര്‍ ഓക്ഷന്‍ അധികൃതര്‍ പറഞ്ഞു.

Keywords: News, World, America, Boston, Abraham Lincoln, Hair, Sell, President, Death, Lock of Abraham Lincoln's hair sells for more than $81,000

Post a Comment

Previous Post Next Post