സ്വര്‍ണക്കടത്ത് കേസ്: കോഴിക്കോട്ടെ വീട് ഉള്‍പ്പെടെ രണ്ട് കോടിയോളം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

തിരുവനന്തപുരം: (www.kvartha.com 12.09.2020) വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ വീട് അടക്കം രണ്ട് കോടിയോളം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. പ്രതി ടികെ ഫൈസിന്റെ ഭാര്യയുടെ പേരില്‍ കോഴിക്കോടുള്ള വീട്, മറ്റ് പ്രതിയായ വൈ എം സുബൈറിന്റെയും അബ്ദുള്‍ റഹിമിന്റെയും ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്മെന്റും ഭൂമിയും ആണ് കണ്ടുകെട്ടിയത്.

അഷ്റഫ് കല്ലുങ്കല്‍ എന്ന പ്രതിയുടെ പേരില്‍ കോഴിക്കോട് ഫെഡറല്‍ ബാങ്കില്‍ ഫിക്സഡ് ഡെപ്പോസിറ്റ് ആയി ഇട്ടിരുന്ന 85.15 ലക്ഷം രൂപയും കണ്ടുകെട്ടി. സിബിഐ സമര്‍പ്പിച്ച എഫ് ഐ ആറും കുറ്റപത്രവും അടിസ്ഥാനമാക്കിയാണ് ഇഡി അന്വേഷണം നടത്തിയത്. കസ്റ്റംസ് മുന്‍ ഡെപ്യൂട്ടി കമ്മിഷ്ണര്‍ സി മാധവന്‍, പി പി സുനില്‍ കുമാര്‍, ഫയസ്, അഷ്റഫ്, സുബൈര്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

 Gold smuggling case: ED attaches assets worth Rs.1.84 crore, ED, CBI, FIR, Charge sheet, Dubai, Illegal Assets, Invest, Customs, Smuggling, Enquiry, Kerala, News


2013 മാര്‍ച്ച് 13ാണ് കേസിനാസ്പദമായ സംഭവം നടന്നത്. 20 കിലോ സ്വര്‍ണവുമായി ആരിഫ ഹാരിസ്, ആസിഫാ വീര എന്നിവരെ അറസ്റ്റ് ചെയ്തു. ഇതേ വര്‍ഷം ആഗസ്റ്റിലും സെപ്തംബറിലും ദുബൈയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലൂടെ 56 കിലോ സ്വര്‍ണം ഇരുവരും കടത്തി. ഇത് ടി കെ ഫൈസിനു വേണ്ടിയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഫൈസിനുള്ള ബന്ധം ഉപയോഗിച്ചായിരുന്നു സ്വര്‍ണ്ണം കടത്തിയത്. ഈ സ്വര്‍ണം ബിസ്സിനസുകാരനായ അഷ്റഫ് കല്ലുങ്കലിന് വേണ്ടിയാണ് ഫൈസ് കടത്തിയതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. 17.86 കോടി രൂപയുടെ സ്വര്‍ണം ഇവര്‍ നിയമവിരുദ്ധമായി കൊണ്ടുവന്നെന്നും കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ ഒരു കോടി 83 ലക്ഷം രൂപ ഖജനാവിന് നഷ്ടം സംഭവിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഫൈസും അഷ്റഫുമാണ് ഈ കള്ളക്കടത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയതെന്ന് ഇ.ഡി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. സ്വര്‍ണ്ണം കൊണ്ടുവരുന്നതിനായി ദുബൈയില്‍ കുടുംബ സമേതം താമസിച്ചിരുന്ന ആരിഫയേയും ആസിഫയേയും ഫൈസാണ് കണ്ടെത്തിയത്. ഇരുവര്‍ക്കും പണത്തിന് അത്യാവശ്യം ഉണ്ടായിരുന്നു. അത് ഫൈസ് മുതലെടുക്കുകയായിരുന്നു. 

സ്വര്‍ണ്ണം വാങ്ങാന്‍ പണം മുടക്കിയത് അഷ്റഫാണ്. ഫൈസിനും അഷ്റഫിനും കേരളത്തിലെ പല സമ്പന്നരുമായും അടുത്തബന്ധമാണുള്ളത്. രണ്ടുപേരും സ്വര്‍ണ്ണക്കടത്തിലൂടെ കിട്ടുന്ന ലാഭം ദുബൈയില്‍ നിക്ഷേപിച്ച ശേഷം പിന്നീട് ഇന്ത്യയിലെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ആ പണം ഉപയോഗിച്ച് നാട്ടില്‍ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

Keywords: Gold smuggling case: ED attaches assets worth Rs.1.84 crore, ED, CBI, FIR, Charge sheet, Dubai, Illegal Assets, Invest, Customs, Smuggling, Enquiry, Kerala, News

Post a Comment

Previous Post Next Post