Follow KVARTHA on Google news Follow Us!
ad

സുരേന്ദ്രന്റെ മാനസികനില തെറ്റി; മകള്‍ക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് പിന്നീട് മറുപടിയെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത്‌ കേസില്‍ തന്റെ മകള്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ #കേരള വാര്‍ത്ത #സുരേന്ദ്രന്‍ #പിണറായി വിജയന്‍ CM criticizes K. Surendran , on the allegation against his daughter
തിരുവനന്തപുരം: (www.kvartha.com 15.09.2020) സ്വര്‍ണക്കടത്ത്‌ കേസില്‍ തന്റെ മകള്‍ക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സുരേന്ദ്രന്റേത്‌ പ്രത്യേക മാനസികനിലയാണെന്നും മാനസികനില തെറ്റിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. സുരേന്ദ്രനല്ല പിണറായി വിജയനെന്നും മറുപടി പിന്നീട്‌ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനടപടി സ്വീകരിക്കുമോ എന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ ചോദിച്ചതിനാണ്‌ ഉത്തരം നല്‍കുന്നതെന്ന്‌ മാത്രമാണ്‌ പറഞ്ഞത്‌. ചോദ്യം ഉന്നയിച്ചപ്പോള്‍, മറുപടി പറയാതിരുന്നാല്‍ അത്‌ വാര്‍ത്തയാകുമല്ലോ, അതുകൊണ്ട്‌ ഇരിക്കട്ടെ എന്ന്‌ പറഞ്ഞാണ്‌ മുഖ്യമന്ത്രി സംസാരിച്ച്‌ തുടങ്ങിയത്‌.



മാനസികനില തെറ്റിയ ഒരാളെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി വച്ചിരിക്കണോ എന്ന്‌ അവര്‍ ആലോചിക്കേണ്ട കാര്യമാണ്‌. സാധാരണ അന്തരീക്ഷത്തിലല്ലാതെ പ്രവര്‍ത്തിക്കുന്നയാളാണ്‌. എന്തുംവിളിച്ചു പറയുന്നയാൾ‌. സാധാരണ മാനസികാവസ്ഥയില്‍ ഇങ്ങനെ ആരും പറയില്ല. അയാള്‍ക്കൊരു ദിവസം രാത്രി എന്തെല്ലാമോ തോന്നുന്നു. അതൊക്കെ വിളിച്ചുപറയുക എന്നത്‌ പ്രത്യേക മാനസികാവസ്ഥയാണ്‌. പത്രസമ്മേളനത്തിലൂടെ കൂടുതല്‍ മറുപടി പറയാന്‍ ഇപ്പോള്‍ തയ്യാറാകുന്നില്ല. സുരേന്ദ്രനോട്‌ പറയേണ്ടതുണ്ട്‌. ഇങ്ങിനെ പറയേണ്ടതല്ല. സുരേന്ദ്രനല്ല, പിണറായി വിജയന്‍ അതോര്‍ത്തോളണം അത്രേയുള്ളൂ. ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒരു അടിസ്ഥാനവുമില്ലാത്ത കാര്യം വിളിച്ചു പറയാന്‍ തുടങ്ങിയാല്‍, എന്താണ്‌ ആ മാനസികാവസ്ഥ. അതാണോ പൊതു രാഷ്ട്രീയത്തില്‍ വേണ്ടത്‌. അതാണോ സമൂഹത്തില്‍ വേണ്ടത്‌. സാധാരണഗതിയില്‍ സ്വീകരിക്കേണ്ട ചില മാനദണ്ഡങ്ങളില്ലേ, മര്യാദകളില്ലേ, അതാണോ ഈ കാണിക്കുന്നത്‌. എന്ത്‌ അടിസ്ഥാനം. അത്‌ പറയണ്ടേ, വെറുതേ ഒരാളെ പറ്റി വിളിച്ചു പറയാമോ. ശുദ്ധഅപവാദം വിളിച്ചുപറയുമ്പോള്‍ അപവാദത്തെ അപവാദമായി കാണാന്‍ സമൂഹത്തിന്‌ കഴിയണം. അതാണ്‌ പ്രശ്‌നം.

മാധ്യമങ്ങള്‍ക്ക്‌ എന്തുകൊണ്ടത്‌ കഴിയുന്നില്ല. നിങ്ങടെ മുന്നില്‍ എന്തെങ്കിലും വസ്‌തുതകളുണ്ടോ, അനാവശ്യകാര്യങ്ങള്‍ വിവാദമായി ഉയര്‍ത്തിക്കൊണ്ട്‌ വരുമ്പോള്‍ അതിന്റെ ഭാഗമായി മാധ്യമങ്ങള്‍ എന്തിന്‌ മാറുന്നു എന്ന്‌ മുഖ്യമന്ത്രി ശബ്ദം ഉയര്‍ത്തി ചോദിച്ചു. താങ്കള്‍ പ്രകോപിതനാകാതെ എന്ന്‌ ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍, ആരോടും പ്രകോപിതനാവുകയല്ല. സാധാരണഗതിയിലുള്ള മര്യാദ പാലിക്കുന്നുണ്ടോ എന്ന്‌്‌ നോക്കിയാമതി. എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ ഗൗരവമായ ആക്ഷേപമാകുമോ, എല്‍.ഡി.എഫ്‌ സര്‍ക്കാരിനെ അപവാദപ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ട്‌. മറ്റൊന്നും പറയാനില്ല. അഴിമതി തീണ്ടാത്ത സര്‍ക്കാര്‍ എന്ന പ്രതിച്ഛായ , ഞങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ക്ക്‌ സ്വാഭാവികമായും വിഷമമുണ്ടാക്കിയ കാര്യമാണ്‌. അഴിമതി തീരാത്ത സര്‍ക്കാര്‍ അഴിമതിയുടെ കൂടാരമാണെന്ന്‌ വരുത്തിതീര്‍ക്കണം. എങ്ങനെ വരുത്തും. അതാണ്‌ നാം പരിശോധിക്കേണ്ടത്‌. ഓരോരുത്തരുടേയും നിലവെച്ച്‌ മറ്റുള്ളവരെ അളക്കരുത്‌.

പഴയൊരുകഥ പറയാം. മുന്‍പ്‌ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ ആയി പ്രവര്‍ത്തിച്ച കാലം. ബാങ്കില്‍ ഒരു ഇന്റര്‍വ്യൂ നടക്കുന്നു. അന്ന്‌ യു.ഡി.എഫ്‌ ഭരണ കാലമാണ്‌ . അന്നത്തെ ഗവണ്‍മെന്റ്‌ നോമിനി അഴിമതി നടത്താന്‍ പോകുന്നു എന്ന വിവരം കിട്ടി. അപ്പോള്‍ തന്നെ അയാള്‍ ജോലി വാഗ്‌ദാനം നല്‍കിയ കുട്ടിയുടെ രക്ഷിതാക്ക്‌ളെ ഞാന്‍ വിളിച്ചു. ഇങ്ങിനെ ഒരു വിവരം കേള്‍ക്കുന്നു. നിങ്ങളുടെ മകള്‍ക്ക്‌ യോഗ്യത കൊണ്ട്‌ കിട്ടുന്നതാണ്‌ ജോലി. അല്ലാതെ ആരെങ്കിലും പറഞ്ഞതു കൊണ്ടല്ല. ജോലി കിട്ടിയത്‌ കൊണ്ട്‌ ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കരുത്‌. അങ്ങനെ ഉണ്ടാവില്ലെന്ന്‌ അവര്‍ പറഞ്ഞു. നിയമനം കിട്ടിയ ശേഷം കുട്ടിയേയും വിളിച്ച്‌ ഇക്കാര്യം പറഞ്ഞു. പരീക്ഷയും ഇന്റര്‍വ്യൂവും യാതൊരു അഴിമതിയും കൂടാതെയാണ്‌ നടത്തിയത്‌. കുറേക്കാലത്തിന്‌ ശേഷം ഞാനറിഞ്ഞു ആ കുട്ടി പറഞ്ഞ തുക സര്‍ക്കാര്‍ നോമിനിക്ക്‌ കൊടുത്തെന്ന്‌. ഞങ്ങളൊക്കെ വളര്‍ന്നുവന്നൊരു ശീലമുണ്ട്‌. അഴിമതി കാണിക്കരുതെന്ന്‌. അതുകൊണ്ടാണ്‌ ഞങ്ങളൊക്കെ അഴിമതി തീണ്ടാത്തതും. ആഴിമതി ആരോപണങ്ങള്‍ വരുമ്പോള്‍ തലയുയര്‍ത്തി നിങ്ങളെ കാണുന്നതും.

ഈ സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും രക്ഷയില്ലാതായി. അങ്ങനെ അതിന്‌ കൂട്ടുനില്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ചിലരെ കൂട്ടുപിടിച്ചു. എന്നിട്ടും ഏശുന്നില്ല. അതുകൊണ്ട്‌ മുഖ്യമന്ത്രിയും കുടുംബവും അഴിമതിയുടെ കൂടാരമാണെന്ന്‌ വരുത്തി തീര്‍ക്കാന്‍ ഹീനമായ , നീചമായ ശ്രമം നടക്കുന്നു. അതുകൊണ്ട്‌ ഞാനോ , എന്റെ മകനോ, മകളോ, എന്റെ കുടുംബാംഗങ്ങളോ അഴിമതിക്കാരാകുമോ. ഒരിക്കല്‍ ഒരു മാധ്യമ മേധാവി ചോദിച്ചു ; ഒരാള്‍ വലിയൊരു കോഴയുമായി വന്നാല്‍ എന്ത്‌ ചെയ്യും. അയാളോട്‌ വരാന്‍ പറ എന്ന്‌ മാത്രമാണ്‌ മറുപടി നല്‍കിയത്‌. വേറൊന്നും ഇല്ലാത്തത്‌ കൊണ്ട്‌ അപവാദം പ്രചരിപ്പിക്കുന്നു. കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ അവസാനകാലത്തെ കഥകള്‍ , അഴിമതികള്‍ എന്തെല്ലാമായിരുന്നു. ഈ നാട്‌ അതൊക്കെ കണ്ട്‌ അന്തംവിട്ടില്ലേ. ഇതുവരെ നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിക്കാത്ത പ്രതിപക്ഷം ഇപ്പോള്‍ അഴിമതി ഉന്നയിച്ച്‌ കുടുംബാംഗങ്ങളെ വലിച്ചിഴയ്‌ക്കുന്നു. ഞങ്ങളെ ബാധിക്കില്ല. ഇതിന്റെ ഉദ്ദേശം സമൂഹം മനസ്സിലാക്കുന്നുണ്ട്‌- മുഖ്യമന്ത്രി പറഞ്ഞുനിര്‍ത്തി.



Keywords: CM criticizes K. Surendran, on the allegation against his daughter, CPM, CM, BJP, Pinarayi Vijayan, UDF, LDF, Scam, Media, Opposition, Assembly

Post a Comment