സച്ചിന്റെ മകന്‍ മുംബൈ ഇന്ത്യന്‍സിലോ? ക്യാമ്പില്‍ അര്‍ജ്ജുനെ കണ്ടതോടെ ആരാധകര്‍ ആവേശത്തിലായി

മുംബൈ: (www.kvartha.com 16.09.2020) സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ചേര്‍ന്നോ? അര്‍ജുനെ മുംബൈ ഇന്ത്യന്‍സിന്റെ ക്യാമ്പില്‍ കണ്ടതോടെയാണ് ആരാധകര്‍ ആകാംഷാഭരിതരായത്. ഇത് സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നതും ചര്‍ച്ച നടത്തുന്നതും. ഈ മാസം 19ന് യുഎഇയില്‍ ഐപിഎല്ലിന്റെ 13-ാം സീസണ്‍ ആരംഭിക്കുകയാണ്. അതിന് മുന്നോടിയായി പരിശീലനം നടത്തുന്നുണ്ട്. സച്ചിന്‍ ടീമിന്റെ ഉടമകളില്‍ ഒരാളാണ്. അതുകൊണ്ടാണോ അര്‍ജുനും ടീമിനൊപ്പം ചേര്‍ന്നതെന്ന് അറിയില്ല. ഫാസ്റ്റ് ബൗളറായ അര്‍ജുന്‍ പത്തൊന്‍പത് വയസിന് താഴെയുള്ളവരുടെ ക്രിക്കറ്റ് കളിയില്‍ മികച്ച ബാറ്റിംഗ് പ്രകടനവും നടത്തിയിരുന്നു. ബാല്യം മുതല്‍ അര്‍ജുന്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് പരിശീലനം നടത്തുന്നത്.

മുംബൈ ഇന്ത്യന്‍സ് താരങ്ങളായ ട്രെന്‍ഡ് ബോള്‍ട്ട്, രാഹുല്‍ ചാഹര്‍, ജയിംസ് പാറ്റിസണ്‍ എന്നിവര്‍ക്കൊപ്പം യുഎഇയിലെ ക്യാമ്പില്‍ അര്‍ജുന്‍ നീന്തുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി. നാല് തവണ ഐപിഎല്‍ വിജയിച്ച മുംബൈ ഇന്ത്യന്‍സില്‍ ഇടംനേടാനായെങ്കില്‍ അത് അര്‍ജുന്റെ ഭാഗ്യമാണ്. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. പരിശീലനത്തിനിടെ താരങ്ങള്‍ക്ക് നെറ്റില്‍ പന്തെറിഞ്ഞ് കൊടുക്കാനാണ് ഇടം കയ്യന്‍ ഫാസ്റ്റ് ബൗളറായ അര്‍ജുന്‍ ക്യാമ്പിലെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. മുംബൈ ടീമിനൊപ്പം ആദ്യമായല്ല അര്‍ജുന്‍ സഞ്ചരിക്കുന്നത്. 

Arjun Tendulkar to join Mumbai Indians? , IPL, Sachin, UAE, Cricket, Mumbai Indians, Socialmedia, Womens Indian Cricket team, Practice, Fast blower, Nets

സച്ചിന്‍ പതിനാറാം വയസ്സില്‍ ഇന്ത്യന്‍ ടീമില്‍ ഇടംനേടിയിരുന്നു. സച്ചിന്‍ ബാറ്റ്സ്മാനായാണ് എത്തിയത്. മകന്‍ ബൗളറാണ്. ഇംഗ്ലണ്ടിലടക്കം ബൗളിംഗ് പരിശീലനത്തിന് അര്‍ജുന്‍ പോയിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ പരിശീലന ക്യാമ്പില്‍ മാത്രമല്ല ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാമ്പിലും അര്‍ജുനെ മുമ്പ് കണ്ടിട്ടുണ്ട്. 2017ല്‍ വനിതാ ടീം ലോകകപ്പ് ഫൈനല്‍ കളിക്കുംമുമ്പ് താരങ്ങള്‍ക്ക് വേണ്ടി അര്‍ജുന്‍ പന്തെറിഞ്ഞ് കൊടുത്തിരുന്നു. എപ്പോള്‍ വേണമെങ്കിലും അര്‍ജുന്‍ മുംബൈ ഇന്ത്യന്‍സില്‍ ഇടംനേടാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018വരെ ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു.

Keywords: Arjun Tendulkar to join Mumbai Indians? , IPL, Sachin, UAE, Cricket, Mumbai Indians, Social media, Practice, Fast blower, Nets

Post a Comment

Previous Post Next Post