ആയൂര്‍വേദ ചികിത്സയിലൂടെ മോഹന്‍ലാല്‍ ഭാരം കുറച്ചു; അടുത്തയാഴ്‌ച വീണ്ടും ക്യാമറയ്‌ക്ക്‌ മുന്നിലേക്ക്‌

തിരുവനന്തപുരം: (www.kvartha.com 15.09.2020)  ക്വാറന്റയിനും ആയൂര്‍വേദ ചികിത്സയും കഴിഞ്ഞ്‌ അടുത്തയാഴ്‌ച മോഹന്‍ലാല്‍ വീണ്ടും ക്യാമറയ്‌ക്ക്‌ മുന്നിലെത്തുന്നു. എല്ലാവര്‍ഷവുമുള്ള ആയൂര്‍വേദ ചികിത്സ ഇക്കൊല്ലവും മുടക്കിയില്ല. തൃശൂര്‍ പൂമുള്ളിമനയിലാണ്‌ വര്‍ഷങ്ങളായി കര്‍ക്കിടക മാസത്തില്‍ ചികിത്സയ്‌ക്ക്‌ പോകുന്നത്‌. കോവിഡ്‌ കാരണം ഇത്തവണ അത്‌ ചിങ്ങത്തിലായി എന്ന്‌ മാത്രമല്ല പെരുങ്ങോട്ടുകരയിലുള്ള ആയൂര്‍വേദ ഹെറിറ്റേജിലേക്ക്‌ മാറ്റുകയും ചെയ്‌തു. സെപ്‌തംബര്‍ രണ്ടിനാണ്‌ ചികിത്സയ്‌ക്ക്‌ പോയത്‌. രണ്ടാഴ്‌ചയാണ്‌ ചികിത്സ. 20ന്‌ ദൃശ്യം രണ്ടിന്റെ ചിത്രീകരണം തുടങ്ങും. അതിന്‌ മുമ്പ്‌ ക്വാറന്റയിനില്‍ പോകണമെന്ന്‌ സംവിധായകന്‍ നിര്‍ദ്ദേശിച്ചിരുന്നു. ക്വാറന്റയിനും ചികിത്സയും ഒരുമിച്ചാക്കി. ലോക്‌ഡൗണിനെ തുടര്‍ന്ന്‌ ചെന്നൈയില്‍ അകപ്പെട്ട താരം ജൂലായി 20നാണ്‌ കൊച്ചിയിലെത്തിയത്‌. ശേഷം ക്വാറന്റയിനില്‍ പോയിരുന്നു. അത്‌ കഴിഞ്ഞ്‌ കോവിഡ്‌ പരിശോധനയും നടത്തി. നെഗറ്റീവായിരുന്നു.ആഗസ്‌റ്റ്‌ ആദ്യം ചില പരസ്യചിത്രങ്ങളിലും ഒരു ചാനലിന്റെ ഓണപ്പരിപാടിയിലും പങ്കെടുത്തു. ലോക്‌ഡൗണിന്‌ മുമ്പ്‌ ചിത്രീകരണം തുടങ്ങിയ റാം ഇനി അടുത്തവര്‍ഷമേ പൂര്‍ത്തിയാക്കൂ. വിദേശത്തും ഡല്‍ഹിയിലും ഷൂട്ടിംഗ്‌ പ്ലാന്‍ ചെയ്‌ത സമയത്താണ്‌ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചത്‌. ആ സമയത്താണ്‌ സംവിധായകന്‍ ജിത്തുജോസഫും മോഹന്‍ലാലും ദൃശ്യത്തിന്റെ രണ്ടാംഭാഗം ചെയ്യാന്‍ തീരുമാനിച്ചത്‌. ലോക്‌ഡൗണ്‍ സമയത്താണ്‌ തിരക്കഥ പൂര്‍ത്തിയാക്കിയത്‌. അതിനാല്‍ ആളും ആരവും ഇല്ലാത്ത സിനിമയാണ്‌. ആദ്യ ഭാഗത്തേത്‌ പോലെ ക്രൈം ത്രില്ലറായിരിക്കില്ല. കുടുംബ ജീവിതത്തിനും ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സിനിമയായിരിക്കും. മീന, എസ്‌തര്‍ അനില്‍, അന്‍സിബ എന്നിവരും രണ്ടാം ഭാഗത്തില്‍ ഉണ്ടായിരിക്കും. വാഗമണ്ണിലാണ്‌ ഷൂട്ടിംഗ്‌.

എല്ലാവര്‍ഷവും മോഹന്‍ലാല്‍ ശരീരഭാരം കുറയ്‌ക്കാറുണ്ട്‌. അതിന്‌ പുറമേ കഥാപാത്രങ്ങള്‍ക്ക്‌ വേണ്ടിയും. ഒടിയന്‍ സിനിമയ്‌ക്ക്‌ വേണ്ടി 20 കിലോയോളം ഭാരം കുറച്ചിരുന്നു. ലോക്‌ഡൗണ്‍സമയത്ത്‌ മുടങ്ങാതെ വ്യായാമം ചെയ്യാറുണ്ടായിരുന്നെങ്കിലും നല്ലപോലെ തടിവച്ചിരുന്നു. ആയൂര്‍വേദ ചികിത്സ കഴിയുന്നതോടെ അത്‌ കുറയും. ചികിത്സാ സമയത്ത്‌ പാല്‍ കഞ്ഞിയും ഏത്തയ്‌ക്കാ പുഴുങ്ങിയതുമാണ്‌ താരം കഴിക്കുന്നത്‌. കഥാപാത്രങ്ങള്‍ക്ക്‌ അനുസരിച്ചാണ്‌ ആഹാരരീതിയും. നല്ല പോലെ ആഹാരം കഴിക്കുകയും ദിവസവും രണ്ട്‌ മണിക്കൂറോളം വ്യായാമം ചെയ്യുകയും ചെയ്യും. പാലക്കാടോ, ഷൊര്‍ണൂരോ ആണ ്‌ഷൂട്ടിംഗ്‌ എങ്കില്‍ രാവിലെ നടക്കാന്‍ പോകാറുണ്ട്‌. അവിടുത്തുകാര്‍ക്ക്‌ മോഹന്‍ലാല്‍ അത്രയ്‌ക്ക്‌ സുപരിചിതനാണ്‌.

Keywords: After Ayurveda treatment, Mohanlal back to the camera, Mohanlal, Actor, Cinema, Camera, Meena, Lockdown, Treatment, Script, Palghat, Add film 

Post a Comment

Previous Post Next Post