ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ: ശിവസേനയ്ക്കെതിരെ പോരാടാന്‍ കേന്ദ്രം സഹായിച്ചതിന് പിന്നാലെ നടി കങ്കണയും കുടുംബവും ബിജെപിയിലേക്ക്?

മുംബൈ: (www.kvartha.com 12.09.2020) ശിവസേനയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ സഹായിച്ചതിന് പിന്നാലെ നടി കങ്കണയും കുടുംബവും ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇതിന് സാധ്യതയെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. തങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവരാണെന്ന് അറിയാമായിരുന്നിട്ടും കുടുംബത്തിനൊപ്പം നിന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും നന്ദി അറിയിച്ച് കങ്കണയുടെ അമ്മ വീഡിയോ സന്ദേശം പുറത്ത് വിട്ടതോടെയാണ് അഭ്യൂഹം ശക്തമായത്. കങ്കണയുടെ മുത്തശ്ശന്‍ സര്‍ജു റാം മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നു. അന്തരിച്ച അദ്ദേഹം ഹാമാചല്‍ പ്രദേശിലെ മാണ്ടി ജില്ലയിലെ ഗോപാല്‍പൂര്‍ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചിരുന്നത്.

കങ്കണയ്ക്ക് സുരക്ഷ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും നന്ദിയുണ്ട്. ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന്റെ പിന്തുണയും സഹായകമായി. കേന്ദ്രസര്‍ക്കാര്‍ സുരക്ഷ ഒരുക്കിയില്ലായിരുന്നെങ്കില്‍ മുംബൈയില്‍ മകള്‍ക്ക് എന്ത് സംഭവിക്കുമായിരുന്നെന്ന് ചിന്തിക്കാനാകുമായിരുന്നില്ല- ആഷ പറഞ്ഞു. കങ്കണയുടെ കുടുംബത്തിന് പിന്തുണ അറിയിച്ച് ബിജെപി ബാംബ്ല വില്ലേജിലുള്ള, താരത്തിന്റെ തറവാട്ട് വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിന് ശേഷമായിരുന്നു ഈ പ്രതികരണം. മണാലിയില്‍ നിന്ന് 155 കിലോമീറ്റര്‍ അകലെയാണ് ബാംബ്ല ഗ്രാമം. താരത്തെയും കുടുംബത്തെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ബി.ജെ.പി ഹിമാചല്‍ പ്രദേശ് വിഭാഗത്തിന് അതിയായ താല്‍പര്യമുണ്ടെന്ന് ചില നേതാക്കള്‍ പറഞ്ഞു. ശിവസേനയ്ക്കെതിരെ ശബ്ദിച്ച മകള്‍ക്കൊപ്പം രാജ്യംമുഴുവന്‍ നിന്നതില്‍ കുടുംബത്തിന് വലിയ സന്തേഷമുണ്ടെന്നും ആഷ പറഞ്ഞു.

Actress Kangana and family to join BJP? , Bollywood, Kangana Ranaut, Mumbai, NCP, Congress, BJP, Shiva Sena, Himachal Pradesh, Mandhi, PM, Amith Sha, Mumbai, National, News, Entertainment

മകള്‍ എപ്പോഴും സത്യത്തിനൊപ്പം നില്‍ക്കുകയും അതിന് വേണ്ടി പോരാടുകയും ചെയ്യുന്നയാളാണ്. അകമഴിഞ്ഞ പിന്തുണ നല്‍കി കേന്ദ്രസര്‍ക്കാര്‍ ഞങ്ങളുടെ ഹൃദയം കീഴടക്കി. സംസ്‌കൃത അധ്യാപികയായിരുന്ന ആഷ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ മടിയുള്ള ആളായിരുന്നു. ഇപ്പോള്‍ ട്വിറ്ററില്‍ സജ്ജീവമാണ്. ഒരു മാസം മുമ്പാണ് ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയത്. ട്വീറ്റുകളില്‍ അധികവും കോണ്‍ഗ്രസിനും ശിവസേനയ്ക്കും എതിരെയാണ്. 18,000 ഫോളോവേഴ്സേ ഉള്ളൂ. അതില്‍ 10000ഉം കഴിഞ്ഞ കുറേ ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായതാണ്. 

തങ്ങളുടെ മുന്‍ എംഎല്‍എയുടെ കുടുംബം ബിജെപിയില്‍ ചേര്‍ന്നാല്‍ കോണ്‍ഗ്രസിന് മാത്രമല്ല, ശിവസേനയ്ക്കും തിരിച്ചടിയാകും. ഒരു നടിക്ക് മുന്നില്‍ ഇരുപാര്‍ട്ടികളും ഇപ്പോഴേ നാണംകെട്ടിരിക്കുകയാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ സഖ്യത്തിലെ എന്‍സിപിക്ക് അകടക്കം കങ്കണയ്ക്കെതിരെ ശിവസേന സ്വീകരിച്ച നിലപാടില്‍ കടുത്ത അതൃപ്തിയുണ്ട്. താരത്തിന് ഇത്രയും പബ്ളിസിറ്റി ഉണ്ടാക്കി കൊണ്ടുക്കേണ്ട ആവശ്യം ഇല്ലായിരുന്നെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത്പവാര്‍ ചൂണ്ടിക്കാണിച്ചു. സര്‍ക്കാരിന്റെയല്ല മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വീഴ്ചയാണെന്ന് ന്യായീകരിക്കുകയും ചെയ്തു.

Keywords: Actress Kangana and family to join BJP? , Bollywood, Kangana Ranaut, Mumbai, NCP, Congress, BJP, Shiva Sena, Himachal Pradesh, Mandhi, PM, Amith Sha, Mumbai, National, News, Entertainment

Post a Comment

Previous Post Next Post