പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന് ഒരു വര്‍ഷം കാലാവധി നിര്‍ബന്ധം; ആറ് മാസത്തിന് ഇടയില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഏഴ് ദിവസത്തിനുള്ളില്‍ പുതുക്കി നല്‍കണമെന്ന് ഗതാഗത കമ്മിഷണര്‍, ചുരുക്കി നല്‍കുന്നവര്‍ക്കെതിരെ നടപടി
Sep 13, 2020, 17:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.09.2020) ഒരു വര്‍ഷത്തേക്ക് നല്‍കേണ്ട വാഹനങ്ങളുടെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ആറു മാസത്തേക്ക് ചുരുക്കി നല്‍കുന്ന പുക പരിശോധനാ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. 2012 ന് ശേഷം പുറത്തിറങ്ങിയ ബിഎസ് 4(ഭാരത് സ്റ്റേജ് എമിഷന്‍ നോംസ്) വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന് ഒരു വര്‍ഷത്തെ കാലപരിധിയാണ് നല്‍കേണ്ടത്. എന്നാല്‍, നിലവില്‍ പുകപരിശോധനാ കേന്ദ്രങ്ങള്‍ നല്‍കുന്നത് ആറു മാസം കാലവധിയുള്ള സര്‍ട്ടിഫിക്കറ്റാണ്. ബിഎസ് 4 മുതലുള്ള വാഹനങ്ങള്‍ക്ക് ആറ് മാസത്തെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരെയാണ് നടപടി.

ആറ് മാസത്തിന് ഇടയില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഏഴ് ദിവസത്തിനുള്ളില്‍ ഒരു വര്‍ഷമാക്കി പുതുക്കി നല്‍കാന്‍ ഗതാഗത കമ്മിഷണര്‍ എം ആര്‍ അജിത് കുമാര്‍ ആര്‍ടിഒ മാര്‍ക്ക് നിര്‍ദേശം നല്‍കി.
ആറ് മാസത്തെ കാലാവധി ഒരു വര്‍ഷമായി പുതുക്കുന്നതിന് അധിക തുക ഈടാക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ബിഎസ്4 മുകളിലേക്കുള്ള വാഹനങ്ങളില്‍ ആറ് മാസത്തെ പുക പരിശോധനാ ഫലം ലഭിച്ചവര്‍, പുകപരിശോധന നടത്തിയ കേന്ദ്രങ്ങളില്‍ എത്തണം.
പുക പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാം. പരാതിയില്‍ പുകപരിശോധനാ നടത്തുന്ന സ്ഥാപനങ്ങളുടെ വിശദീകരണം തേടിയതിന് ശേഷം ലൈസന്‍സ് റദ്ദാക്കും. പരാതി ക്രിമിനല്‍ നടപടിയായി പോലീസിന് കൈമാറുന്നതും ആലോചനയിലുണ്ടെന്ന് ഗതാഗത കമ്മിഷണര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പുക പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒരു വര്‍ഷമാണ് കാലാവധി. എന്നാല്‍ കേരളത്തില്‍ ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. എന്നാല്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റാണോ നല്‍കേണ്ടത് എന്നതില്‍ വ്യക്തക ഇല്ലെന്നാണ് പരിശോധനാ കേന്ദ്രങ്ങളുടെ നിലപാട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.