കൊല്ലത്ത് 7വയസുകാരിയെ പീഡിപ്പിച്ച ബന്ധുവായ 35കാരന്‍ അറസ്റ്റില്‍

കൊല്ലം: (www.kvartha.com 22.09.2020) കൊല്ലം അഞ്ചലില്‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ ബന്ധുവായ 35-കാരനെയാണ് പോക്സോ കേസില്‍ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ മാസങ്ങളായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. ഒടുവില്‍ പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടി അമ്മയെ വിവരം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഇതുസംബന്ധിച്ച പരാതി പൊലീസിന് കൈമാറുകയുമായിരുന്നു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.Keywords: 7 year old girl molested in Kollam relative arrested, Kollam,Local News,News,Molestation,Police,Arrested,Complaint,Kerala.

Post a Comment

Previous Post Next Post