വാച്ചിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവും ഐ ഫോൺ കടത്താൻ ശ്രമിച്ച യുവാക്കളും പിടിയിൽ; അറസ്റ്റിലായത് കാസർകോട് സ്വദേശികൾ
Aug 3, 2020, 22:04 IST
മട്ടന്നൂര്‍: (www.kvartha.com 03.08.2020) അത്യാധൂനിക വാച്ചിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയില്‍. രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുതിയ രീതിയല്‍ കടത്താന്‍ ശ്രമിച്ച നാല് ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരനായ കാസര്‍കോട് സ്വദേശി അബ്ദുള്‍ ഖയ്യൂമില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. വാച്ചിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 83.5 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ആദ്യമായാണ് വാച്ചിനുള്ളില്‍ കടത്തിയ സ്വര്‍ണം പിടികൂടുന്നത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ദിവസം അനധികൃതമായി കടത്താന്‍ ശ്രമിച്ച 16 ആപ്പിള്‍ ഐ ഫോണുകളും 12 എയർ പോഡ്കളും പിടികൂടിയിരുന്നു. ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശിയായ ജബീര്‍, ജസീര്‍ എന്നിവരില്‍ നിന്നാണ് ഇതു പിടികൂടിയത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഇ വികാസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഐ ഫോണുകളും മറ്റു സാധനങ്ങളും പിടികൂടിയത്. തിരുവനന്തപുരം വിമാനത്താളവത്തിലൂടെയുള്ള സ്വര്‍ണക്കടത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കസ്റ്റംസ് സൂപ്രണ്ടുമാരായ രാജു നിക്കുന്നത്ത്, എന്‍ സി പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ വി പ്രകാശന്‍, ഗുര്‍മിത്ത് സിങ്, മനീഷ്, അശോക് കുമാര്‍, യുഗല്‍ കുമാര്‍, ഹവീല്‍ദാര്‍ സി വി ശശീന്ദ്രന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
Keywords: Kerala. News, Glod, Smugging, I Phone, Customs, Kannur, Airport, Arrested, Watch, Youth tried to smuggle gold inside a watch and youths who tried to smuggle iPhones arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.