Follow KVARTHA on Google news Follow Us!
ad

വന്ദേ ഭാരത് വിമാന ടിക്കറ്റ് കരിഞ്ചന്തയില്‍! തടിയൂരാന്‍ ട്രാവല്‍ ഏജന്‍സികളെ പഴിചാരി എയര്‍ ഇന്ത്യ; പ്രതിഷേധവുമായി ഇന്‍ഡസ് ഫെഡറേഷന്‍ ഓഫ് ട്രാവല്‍ & ടൂര്‍ ഏജന്റ്‌സ്

(കോഴിക്കോട്) കോവിഡ് യാത്രാവിലക്ക് മൂലം വിവിധ രാജ്യങ്ങളില്‍ അകപ്പെട്ട ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപം കൊടുത്ത വന്ദേ ഭാരത് മിഷന്‍ News, Kerala, Kozhikode, Air India, Flight, Ticket, Business, Travel & Tourism, Travel, Passengers, Corruption, Vande Bharat flight ticket on the black market! Air India blames travel agencies #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ

നടുവണ്ണൂര്‍: (www.kvartha.com 01.08.2020) (കോഴിക്കോട്) കോവിഡ് യാത്രാവിലക്ക് മൂലം വിവിധ രാജ്യങ്ങളില്‍ അകപ്പെട്ട ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപം കൊടുത്ത വന്ദേ ഭാരത് മിഷന്‍ വിമാനങ്ങളില്‍ പതിവ് കെടുകാര്യസ്ഥതയുമായി എയര്‍ ഇന്ത്യ.

ഇന്ത്യ-കാനഡ സെക്റ്ററില്‍ സര്‍വീസ് നടത്തുന്ന ഡെല്‍ഹി-ടൊറന്റോ-ഡെല്‍ഹി വിമാനങ്ങളിലുള്‍പ്പെടെ നിരവധി സീറ്റുകള്‍ എയര്‍ ഇന്ത്യ അധികൃതര്‍ ചുരുങ്ങിയ നിരക്കില്‍ വിവിധ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വീതിച്ചു നല്‍കിയിരുന്നു. എന്നാല്‍ വര്‍ദ്ധിച്ച ആവശ്യം മനസ്സിലാക്കിയതോടെ മുംബൈ, ഡെല്‍ഹി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രസ്തുത കോര്‍പ്പറേറ്റ് കമ്പനികള്‍ അമിതലാഭമെടുത്ത് ടിക്കറ്റുകള്‍ മറിച്ചുവില്‍ക്കുകയും നിരവധി യാത്രക്കാര്‍ പരാതിപ്പെടുകയും ചെയ്തു.

News, Kerala, Kozhikode, Air India, Flight, Ticket, Business, Travel & Tourism, Travel, Passengers, Corruption, Vande Bharat flight ticket on the black market! Air India blames travel agencies

എയര്‍ ഇന്ത്യ ജീവനക്കാരും വിരലിലെണ്ണാവുന്ന കോര്‍പ്പറേറ്റ് കമ്പനികളും ചേര്‍ന്ന് നടത്തിയ തട്ടിപ്പിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ ട്രാവല്‍ ഏജന്‍സികളെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമം നടത്തുകയാണ് എയര്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി ട്രാവല്‍ ഏജന്‍സികളെ താറടിച്ചുകൊണ്ട് സര്‍ക്കുലര്‍ പ്രചരിപ്പിക്കുകയും നൂറും ഇരുനൂറും രൂപ സര്‍വീസ് ചാര്‍ജ്ജ് വാങ്ങിക്കുന്ന സാധാരണക്കാരായ ട്രാവല്‍ ഏജന്‍സികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയുമാണ് എയര്‍ ഇന്ത്യ ചെയ്യുന്നത്.

വിവിധ സെക്റ്ററുകളില്‍ അമിത ചാര്‍ജ്ജ് ഈടാക്കുകയും വന്ദേ ഭാരത് മിഷന്‍ സീറ്റുകള്‍ ചില പ്രത്യേക കോര്‍പ്പറേറ്റുകള്‍ക്ക് മറിച്ചുവിറ്റ് അനാവശ്യമായി ചാര്‍ജ്ജ് ഈടാക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന എയര്‍ ഇന്ത്യക്കെതിരെ പ്രതിഷേധമുയരുകയാണ്. മാത്രമല്ല, വെക്കേഷന്‍ യാത്രകള്‍ക്ക് വേണ്ടി മാസങ്ങള്‍ക്ക് മുന്‍പേ ഗ്രൂപ്പ് ആയും നേരിട്ടും അഡ്വാന്‍സ് പേയ്മെന്റ് നല്‍കിയ ടിക്കറ്റുകളുള്‍പ്പെടെ ലോക്ക് ഡൗണ്‍ കാരണം യാത്രമുടങ്ങിയ സര്‍വ്വീസുകളുടെ ടിക്കറ്റ് തുകയിനത്തിലുള്ള കോടിക്കണക്കിന് രൂപയുടെ തിരിച്ചടവ് ട്രാവല്‍ ഏജന്‍സികള്‍ക്കും യാത്രക്കാര്‍ക്കും നല്‍കാതെ വൈകിപ്പിക്കുന്നതും പ്രതിഷേധാര്‍ഹമാണ്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിമാനക്കമ്പനിയായിട്ട് പോലും അല്‍പം പോലും സാമൂഹിക പ്രതിബദ്ധത കാണിക്കാതെ യാത്രക്കാരെയും നികുതിദായകരെയും വര്‍ഷം മുഴുവന്‍ ടിക്കറ്റ് വില്പനയില്‍ മുഖ്യപങ്ക് നിര്‍വഹിക്കുന്ന ട്രാവല്‍ ഏജന്‍സികളെയും അവസരത്തിനൊത്ത് ചൂഷണം ചെയ്യുന്നതും അപലപനീയമാണ്.

വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും സുതാര്യമായ ഓഡിറ്റ് നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും ട്രാവല്‍ ഏജന്‍സികളെ താറടിച്ചുകൊണ്ട് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു ട്രാവല്‍ ഏജന്‍സികളോട് മാപ്പ് പറയാന്‍ എയര്‍ ഇന്ത്യ തയ്യാറാവണമെന്നും, ടിക്കറ്റുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് പതിച്ചു നല്‍കി യാത്രക്കാരെ കബളിപ്പിച്ചതില്‍ പൊതുജനത്തോട് ക്ഷമാപണം നടത്തണമെന്നും ഇന്‍ഡസ് ഫെഡറേഷന്‍ ഓഫ് ട്രാവല്‍ ആന്‍ഡ് ടൂര്‍ ഏജന്റ്‌സ് (ഐ എഫ് ടി ടി എ) ആവശ്യപ്പെട്ടു.

അന്യായമായി പുറത്തിറക്കിയ സര്‍ക്കുലറിനും പൊതുജനങ്ങളെ വിഡ്ഢികളാക്കി നടത്തിയ അഴിമതിക്കുമെതിരെ എയര്‍ ഇന്ത്യക്കും വിവിധ മന്ത്രാലയങ്ങള്‍ക്കും രേഖാമൂലം പരാതി നല്‍കാനും ഇത്തരം അലംഭാവങ്ങള്‍ തുടര്‍ന്നാല്‍ നിയമനടപടികള്‍ ഉള്‍പ്പെടെ ശക്തമായി പ്രതികരിക്കാനും ഐ എഫ് ടി ടി എ കേരളാ സ്റ്റേറ്റ് പ്രസിഡന്റ് അഹമ്മദ് ഷമീം ജനറല്‍ സെക്രട്ടറി ജലീല്‍ മങ്കരതൊടി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
 
Keywords: News, Kerala, Kozhikode, Air India, Flight, Ticket, Business, Travel & Tourism, Travel, Passengers, Corruption, Vande Bharat flight ticket on the black market! Air India blames travel agencies