കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുപി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി മരിച്ചു

 


ലഖ്‌നൗ: (www.kvartha.com 02.08.2020) ഉത്തര്‍പ്രദേശില്‍ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമല റാണി വരുണ്‍ (62) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുപി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി മരിച്ചു

ജൂലൈ 18നാണ് കമല റാണി വരുണിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവര്‍ ഞായറാഴ്ച രാവിലെ 9.30നാണ് മരിച്ചത്. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു.
 
Keywords: News, National, India, Lucknow, Minister, Death, COVID-19, Treatment, Hospital, UP Minister Kamal Rani Varun Dies, Was Admitted To Hospital Due To COVID-19
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia