മരിച്ച ഭാര്യ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍; അതിഥികളെല്ലാം അന്തംവിട്ട് നിന്നു; കുലുക്കമില്ലാതെ വ്യവസായി; സംഭവത്തിനുപിന്നിലെ രഹസ്യം ഇങ്ങനെ!

 


ബംഗളൂരു: (www.kvartha.com 11.08.2020) മരിച്ച ഭാര്യ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍. അതിഥികളെല്ലാം അന്തംവിട്ട് നിന്നു. എന്നാല്‍ ഇതിലൊന്നും ഒന്നുമില്ലെന്ന മട്ടില്‍ കുലുക്കമില്ലാതെ വ്യവസായി. കര്‍ണാടക കൊപ്പലിലെ വ്യവസായി ശ്രീനിവാസ മൂര്‍ത്തിയുടെ വീട്ടിലെ പാലുകാച്ചല്‍ ചടങ്ങിനായിരുന്നു അതിഥികളെ എല്ലാം അമ്പരപ്പിച്ച ആ സംഭവം നടന്നത്. 

ഓഗസ്റ്റ് എട്ടിനായിരുന്നു ശ്രീനിവാസ മൂര്‍ത്തിയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ്. ശ്രീനിവാസ മൂര്‍ത്തിയുടെ ഭാര്യ മാധവിയുടെ മരണശേഷം കുടുംബത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രിയപ്പെട്ടവരെല്ലാം എത്തി. ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും. എത്തിയ ഓരോരുത്തരും സ്വീകരണമുറിയില്‍ പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് ആഭരണങ്ങളുമണിഞ്ഞ് പുഞ്ചിരിയോടെ സോഫയിലിരിക്കുന്ന മാധവിയെ കണ്ട് ഒരുനിമിഷം അന്ധാളിച്ചു. മരിച്ചുപോയ വ്യക്തി ജീവനോടെയുണ്ടോയെന്നു സംശയിച്ചു. എന്നാല്‍ ചിരിച്ചുകൊണ്ടിരിക്കുന്ന 'വ്യക്തി' ഇരുന്നിടത്തുനിന്ന് അനങ്ങുന്നില്ലെന്ന് തിരച്ചറിഞ്ഞതോടെ തിരിച്ചുവരവിന്റെ രഹസ്യം തെളിഞ്ഞു.

മരിച്ച ഭാര്യ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍; അതിഥികളെല്ലാം അന്തംവിട്ട് നിന്നു; കുലുക്കമില്ലാതെ വ്യവസായി; സംഭവത്തിനുപിന്നിലെ രഹസ്യം ഇങ്ങനെ!

ഭാര്യയുടെ അതേ രൂപത്തിലുള്ള പ്രതിമയാണ് അതിഥികളെ വരവേറ്റത്. മൂന്നുവര്‍ഷം മുമ്പ് പെണ്‍മക്കളോടൊപ്പം തിരുപ്പതിയിലേക്കുള്ള യാത്രയിലാണു ശ്രീനിവാസ മൂര്‍ത്തിയുടെ ഭാര്യ മാധവി അപകടത്തില്‍ മരിക്കുന്നത്. കുടുംബം സഞ്ചരിച്ചിരുന്ന വാഹനം കോളാര്‍ ഹൈവേയില്‍ എത്തിയപ്പോള്‍ അമിത വേഗതയിലെത്തിയ ട്രക്കിടിച്ചാണ് അപകടം നടന്നത്. അപകടത്തില്‍ 57കാരിയായ മാധവി മരിച്ചു. എന്നാല്‍ പെണ്‍മക്കള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. 

മരിച്ച ഭാര്യ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍; അതിഥികളെല്ലാം അന്തംവിട്ട് നിന്നു; കുലുക്കമില്ലാതെ വ്യവസായി; സംഭവത്തിനുപിന്നിലെ രഹസ്യം ഇങ്ങനെ!

ഭാര്യയുടെ മരണം കുടുംബത്തെ തകര്‍ത്തു. പുതിയ സ്വന്തമായൊരു വീടെന്നുള്ളത് ഭാര്യയുടെ എക്കാലത്തെയും സ്വപ്നമായിരുന്നു. മരണശേഷം ആ സ്വപ്നം സഫലീകരിക്കാനാണ് ശ്രീനിവാസ മൂര്‍ത്തി വീട് പണിതത്. എന്നാല്‍ അത്രമാത്രം പോര, ഭാര്യയെ എന്നും ഓര്‍ക്കാന്‍ എന്തെങ്കിലും പ്രത്യേകത വീട്ടില്‍ വേണമെന്ന് തോന്നി. ഭാര്യയുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ മൂര്‍ത്തി 25 ഓളം ആര്‍ക്കിടെക്റ്റുകളെ സമീപിച്ചു. എന്നാല്‍ ഭാര്യ മാധവിയെ കൂടി ഉള്‍ക്കൊണ്ടുള്ള വീടിന്റെ നിര്‍മാണത്തിനുള്ള ആശയങ്ങള്‍ ആര്‍ക്കും ഉണ്ടായിരുന്നില്ലെന്ന് ടിഎന്‍എം റിപ്പോര്‍ട്ട് ചെയ്യുന്നു.

മരിച്ച ഭാര്യ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍; അതിഥികളെല്ലാം അന്തംവിട്ട് നിന്നു; കുലുക്കമില്ലാതെ വ്യവസായി; സംഭവത്തിനുപിന്നിലെ രഹസ്യം ഇങ്ങനെ!

ഒടുവില്‍, മൂര്‍ത്തി വാസ്തുശില്പിയായ മഹേഷ് രംഗന്നടവരുവിനെ കണ്ടുമുട്ടുകയും പുതിയ വീടിന്റെ സ്വീകരണമുറിയില്‍ ഭാര്യയുടെ വലുപ്പത്തിലുള്ള മെഴുക് പ്രതിമ സ്ഥാപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ മാധവി ജീവനോടെയിരിക്കുകയല്ലെന്ന് ആരും പറയില്ല. അത്രയേറെ പൂര്‍ണതയോടെയാണ് പ്രതിമയുടെ നിര്‍മാണം. ഭാര്യയെ എന്നെന്നും ഓര്‍ക്കാന്‍ ഇതിലും മികച്ച ഒന്നില്ലെന്നാണ് അതിഥികളുടെ അഭിപ്രായം.

ഗൃഹപ്രവേശന ചടങ്ങില്‍ നിന്നുള്ള ഫോട്ടോകള്‍ മാധ്യമപ്രവര്‍ത്തകന്‍ പോള്‍ ഉമ്മന്‍ ആണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇതിനോടകം തന്നെ ചത്രങ്ങള്‍ വൈറലായി.

Keywords:  Unable to bear a housewarming without his late wife, Karnataka man installs her statue,Karnataka,Business Man,Wife,Twitter,Accidental Death,National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia