കണ്ണൂരിൽ ഒന്നര ദിവസത്തിനുള്ളിൽ രണ്ട് കോവിഡ് മരണം; യുവാവ് മരണമടഞ്ഞത് പരിയാരത്ത് ചികിത്സയ്ക്കിടെ

കണ്ണൂരിൽ ഒന്നര ദിവസത്തിനുള്ളിൽ രണ്ട് കോവിഡ് മരണം; യുവാവ് മരണമടഞ്ഞത് പരിയാരത്ത് ചികിത്സയ്ക്കിടെ

കണ്ണുർ: (www.kvartha.com 02.08.2020) പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ മഞ്ഞപ്പിത്തത്തിനും പ്രമേഹത്തിനും ചികിത്സ തേടിയ യുവാവ് കോവിഡ് ബാധിച്ച് മരിച്ചു.

നിർമാണ തൊഴിലാളിയായ യുവാവാണ് മരിച്ചത്.ഇതോടെ കണ്ണുരിൽ രണ്ടു ദിവസത്തിനുള്ളിൽ രണ്ടാമത്തെ കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്.

നേരത്തെ കൂത്തുപറമ്പിൽ കുഴഞ്ഞു വീണു മരിച്ച വയോധികന് കോവിഡ് വൈറസ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച്ച പുലർച്ചെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചക്കരക്കൽ സ്വദേശിയായ യുവാവാണ് മരണമടഞ്ഞത്.

ചക്കരക്കൽ സ്വദേശി സജിത്താ (41) ണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ രണ്ടാഴ്ച്ച മുൻപ് മഞ്ഞപ്പിത്തത്തിനും പ്രമേഹ രോഗത്തിനും ചികിത്സ തേടിയപ്പോഴാണ് കോവിഡ് ബാധിച്ചതെന്ന് സംശയിക്കുന്നു. സജിത്തിന്റെ സഹോദരൻ സജീവനും കോവിഡ് പോസറ്റീവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇയാൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.

കടുത്ത പ്രമേഹരോഗിയായ സജിത്ത് ഏറെക്കാലമായി പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നു. മഞ്ഞപ്പിത്തം ബാധിക്കുകയും ഷുഗർ കൂടുതലാവുകയും ചെയ്തതിനെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു.

ഇവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്നു സംശയിക്കുന്നു. സഹോദരൻ സജീവന് സജിത്തിനെ സന്ദർശിക്കാൻ വന്നപ്പോഴാണ് കോവിഡ് ബാധിച്ചത്. ഇദ്ദേഹവും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചക്കരക്കൽ തല മുണ്ട മുള്ളൻ മൊട്ടയിലാണ് സജിത്തിന്റെ വീട്. നിർമാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.


കഴിഞ്ഞ ദിവസം വിദേശത്തു നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ മരിച്ചയാൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂത്തുപറമ്പ് സ്വദേശി മുഹമ്മദി (59) നാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ദേഹാസ്യാസ്ഥം അനുഭവപ്പെട്ട മുഹമ്മദിനെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി കോവിഡ് മരണങ്ങൾ സംഭവിക്കുന്നത് കണ്ണൂർ ജില്ലയെ ഭീതിയിലാഴ്ത്തുന്നുണ്ട്. കണ്ണൂർ മെഡിക്കൽ കോളേജിൽ ആരോഗ്യ പ്രവർത്തകരടക്കം നിരവധിപ്പേർ കോവിഡ് ചികിത്സയിലാണ്. ഈയൊരു സാഹചര്യത്തിൽ മെഡിക്കൽ കോളേജിനെ കോവിഡ് ക്ലസ്റ്ററായാണ് പരിഗണിക്കുന്നത്.Keywords: Kerala, News, Kannur, COVID-19, Corona, Virus, Diseased, Patient, Dies, Medical College, Pariyaram, Hospital, Two COVID deaths in two days at Kannur.
ad